---
title: "#GulsareRabia | പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം മദ്രസ നബിദിനാഘോഷം ഗുൽസാരെ റബീഅ് സമാപിച്ചു"
english_title: "#GulsareRabia #concluded #NabiDay #celebration #purameri #BafaqiMemorial #DarussalamMadrasa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151327/gulsarerabia-concluded-nabiday-celebration-purameri-bafaqimemorial-darussalammadrasa"
published_at: "2023-10-05T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ebff65af72_purameri.jpg"
keywords: []
---

# #GulsareRabia | പുറമേരി ബാഫഖി മെമ്മോറിയൽ ദാറുസ്സലാം മദ്രസ നബിദിനാഘോഷം ഗുൽസാരെ റബീഅ് സമാപിച്ചു

> **Lead Summary:** **പുറമേരി: [** ബാഫഖി മെമ്മോറിയൽ ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ബുർദ ഖവാലി, വിദ്യാർഥിനി ഫെസ്റ്റ്, ഇസ്ലാമിക കലാമേള തുടങ്ങിയ ഗുൽസാരെ റബീഅ് മീലാദ് സമ്മേളനത്തോടെ സമാപിച്ചു.

## Article Content

**പുറമേരി: [** ബാഫഖി മെമ്മോറിയൽ ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ബുർദ ഖവാലി, വിദ്യാർഥിനി ഫെസ്റ്റ്, ഇസ്ലാമിക കലാമേള തുടങ്ങിയ ഗുൽസാരെ റബീഅ് മീലാദ് സമ്മേളനത്തോടെ സമാപിച്ചു.

മീലാദ് സമ്മേളനം പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പരപ്പിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇസഹാഖ് ബാക്കവി ചെമ്മാട് പ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ ഖിലിർ റഹ്മാനി എടച്ചേരി മീലാദ് സന്ദേശം നൽകി.

പ്രസിഡണ്ട് കെ.സി.അബ്ദുല്ല പതാക ഉയർത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് പുറമേരി സ്വാഗതവും ട്രഷറർ നവാസ് പുതിയോട്ടിൽ നന്ദിയും പറഞ്ഞു. ടി.ടി.അബ്ദുല്ലഹാജി, പനയുള്ള കണ്ടി മജീദ്, ടി.കെ. ബഷീർ മുസ്ല്യാർ, ഷംസു മഠത്തിൽ, പനയുള്ളതിൽ സൂപ്പി ഹാജി, പുതിയോട്ടിൽ അബ്ദുല്ല ഹാജി, പി.വി.ഹമീദ് മുസ്ല്യാർ, റാഫി റഹ്മാനി പുറമേരി, ഹംസ മുറിച്ചാണ്ടി, തൈക്കണ്ടി ഹമീദ്, ഫൈസൽ കൊടോളി, കുളമുള്ളതിൽ ജമാൽ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151327/gulsarerabia-concluded-nabiday-celebration-purameri-bafaqimemorial-darussalammadrasa)