---
title: "#protestmeeting  | പ്രതിഷേധ സംഗമം; മാധ്യമങ്ങളെ വിലക്ക് വാങ്ങിയും തുറുങ്കിലടച്ചും പ്രതിഷേധങ്ങളെ ഒതുക്കാനാകില്ല - സി കെ സുബൈർ "
english_title: "#protestmeeting #Protests #contained #banning #suppressing #media #CKsubair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151338/protestmeeting-protests-contained-banning-suppressing-media-cksubair"
published_at: "2023-10-05T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ec8593a416_subair.jpg"
keywords: []
---

# #protestmeeting  | പ്രതിഷേധ സംഗമം; മാധ്യമങ്ങളെ വിലക്ക് വാങ്ങിയും തുറുങ്കിലടച്ചും പ്രതിഷേധങ്ങളെ ഒതുക്കാനാകില്ല - സി കെ സുബൈർ 

> **Lead Summary:** **നാദാപുരം: [** ജനവിരുദ്ധ ഫാസിസ്റ്റു സർക്കാരിനെ തുറന്നു കാണിക്കുന്ന മാധ്യമങ്ങളെ തുറുങ്കിലടച്ചും മുഖ്യധാരാ മാധ്യമങ്ങളെ വിലക്ക് വാങ്ങിയും സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളെ ഒതുക്കിക്കളയാമെന്നുള്ളത് മോദി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറി സി കെ സുബൈർ പറഞ്ഞു.

## Article Content

**നാദാപുരം: [** ജനവിരുദ്ധ ഫാസിസ്റ്റു സർക്കാരിനെ തുറന്നു കാണിക്കുന്ന മാധ്യമങ്ങളെ തുറുങ്കിലടച്ചും മുഖ്യധാരാ മാധ്യമങ്ങളെ വിലക്ക് വാങ്ങിയും സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളെ ഒതുക്കിക്കളയാമെന്നുള്ളത് മോദി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറി സി കെ സുബൈർ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ മാധ്യമ വേട്ടക്കെതിരെ നാദാപുരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പ്രധാന ന്യൂസ് പോർട്ടലിലൊന്നായ ന്യൂസ്‌ക്ലിക്കിനെതിരെയാണ് ഇന്നലെ ഡൽഹിയിലെ സ്പെഷ്യൽ പോലീസ് വ്യാപക റെയ്ഡ് നടത്തുകയും രണ്ടുപെരെ അറസ്റ്റ് ചെയ്യുകയും നിരവധി പത്രപ്രവർത്തകരെ ചോദ്യം ചെയ്ത്‌ അവരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തപ്പോൾ ഇനിയൊരു പ്രതിഷേധവും ഇന്ത്യയിൽ ഫാസിസ്റ്റു സർക്കാരിനെതിരെ ഉയർന്നുവരില്ലെന്ന ദാർഷ്ട്യം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ വക വെച്ച് തരില്ലെന്നും സി കെ സുബൈർ പറഞ്ഞു .

രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനത്തിനെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രതീതിയാണ്. രാഷ്ട്രീയ എതിരാളികളെയും പത്ര പ്രവർത്തകരെയും ഇ ഡി യെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയും രാജ്യവിരുദ്ധ പ്രവർത്തനമാരോപിച്ച് തുറുങ്കിലടക്കുകയും ചെയ്യുന്നത് സർവ്വ സാധാരണമായിരിക്കുകയാണ്.

ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളെ ഒതുക്കാനുള്ള സർക്കാരിന്റെ ഈ തരത്തിലുള്ള നീക്കം ബൂമറാങ് ആയി തിരിച്ചടിക്കുമെന്നും 2024 പൊതു തിരഞ്ഞെടുപ്പിൽ ജനകീയ പ്രതിഷേധത്തിൽ ഈ ഫാസിസ്റ്റ് സർക്കാർ കടപുഴകി വീഴുമെന്നും സുബൈർ പറഞ്ഞു.എ എഫ് റിയാസ് അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതം പറഞ്ഞു.

പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എംകെ അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. കെഎം സമീർ, അൻസാർ ഓറിയോൺ, സി ഫാസിൽ, സഹദ് പാലോൽ, റഫീഖ് കക്കംവെള്ളി, എ കെ ശാക്കിർ,നിസാം തങ്ങൾ, എംകെ മുനീർ, ജസീർ കക്കംവെള്ളി പ്രസംഗിച്ചു. ഇ വി അറഫാത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151338/protestmeeting-protests-contained-banning-suppressing-media-cksubair)