---
title: "നൂർജഹാൻ്റെ മരണം; വികല വിശ്വാസങ്ങളുടെ മറവിൽ ആധുനിക ചികിത്സ നിഷേധിക്കുന്നത് പ്രാകൃതം - കെ എൻ എം"
english_title: "Noor Jahan's death; Denial of modern treatment under the guise of distorted beliefs is primitive - KNM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/15140/noor-jahans-death-denial-of-modern-treatment-under-the-guise-of-distorted-beliefs-is-primitive-knm"
published_at: "2021-12-08T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0cea86e12d_noorjahan.jpg"
keywords: []
---

# നൂർജഹാൻ്റെ മരണം; വികല വിശ്വാസങ്ങളുടെ മറവിൽ ആധുനിക ചികിത്സ നിഷേധിക്കുന്നത് പ്രാകൃതം - കെ എൻ എം

> **Lead Summary:** **നാദാപുരം**: വികലമായ വിശ്വാസത്തിൻ്റെ മറവിൽ ആധുനിക ചികിത്സ നിഷേധിക്കുകയും പ്രാകൃത ചികിത്സകൾ നടത്തുകയും ചെയ്തതിനാൽ കല്ലാച്ചിയിൽ യുവതി മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് നാദാപുരം മണ്ഡലം കെ എൻ എം അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം**: വികലമായ വിശ്വാസത്തിൻ്റെ മറവിൽ ആധുനിക ചികിത്സ നിഷേധിക്കുകയും പ്രാകൃത ചികിത്സകൾ നടത്തുകയും ചെയ്തതിനാൽ കല്ലാച്ചിയിൽ യുവതി മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് നാദാപുരം മണ്ഡലം കെ എൻ എം അഭിപ്രായപ്പെട്ടു.

അടിസ്ഥാനരഹിതമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവിൽ നടത്തുന്ന ആത്മീയ ചികിത്സകൾ നിരോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വികല വിശ്വാസങ്ങൾക്കും ആത്മീയതയുടെ പേരിൽ നടക്കുന്ന പ്രാകൃത ചികിത്സകൾക്കുമെതിരെ ശക്തമായ ബോധവൽക്കരണവും പ്രതിരോധവും സമൂഹത്തിൻറെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ആത്മീയ ചൂഷണങ്ങൾക്കും പ്രാകൃത ചികിത്സകൾക്കുമെതിരെ മുജാഹിദ് യുവജന വിഭാഗം ജാഗ്രത സദസ്സ് സംഘടിപ്പിക്കും. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ നാളെ രാവിലെ, മരണപ്പെട്ട യുവതിയുടെ ബന്ധുക്കളെ കുനിങ്ങാട്ട് സന്ദർശിക്കുമെന്നും കെ.എൻ എം നാദാപുരം മണ്ഡലം ജനറൽ സിക്രട്ടറി അസ്ലം കളത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/15140/noor-jahans-death-denial-of-modern-treatment-under-the-guise-of-distorted-beliefs-is-primitive-knm)