---
title: "#Robbery | നരിക്കാട്ടേരിയിലെ വീട്ടിലും കവർച്ച ശ്രമം; ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തേക്ക് "
english_title: "#Robbery #attempt #house #Narikatteri #Dogsquad #forensicteam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151478/robbery-attempt-house-narikatteri-dogsquad-forensicteam"
published_at: "2023-10-06T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fafa9c9056_temple_4.jpg"
keywords: []
---

# #Robbery | നരിക്കാട്ടേരിയിലെ വീട്ടിലും കവർച്ച ശ്രമം; ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തേക്ക് 

> **Lead Summary:** **നാദാപുരം:[ ** നരിക്കാട്ടേരിയിലെ വീട്ടിലും കവർച്ച ശ്രമം നടന്നു. പുത്തൂരിടത്ത് നബീസുവിന്റെ വീട്ടിലാണ് കവർച്ച ശ്രമം നടന്നത്.

## Article Content

**നാദാപുരം:[ ** നരിക്കാട്ടേരിയിലെ വീട്ടിലും കവർച്ച ശ്രമം നടന്നു. പുത്തൂരിടത്ത് നബീസുവിന്റെ വീട്ടിലാണ് കവർച്ച ശ്രമം നടന്നത്.

വീടിന്റെ ജനൽ തുറന്ന് കൊളുത്ത് തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടിലുള്ളവർ ശബ്ദം കേട്ട് ഉറക്കമുണർന്നതിനെ തുടർന്ന് മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തേക്ക്.

ഇന്ന് പുലർച്ചെ ദേവസ്വം ബോർഡിന് കീഴിലുള്ള നാദാപുരത്തെ നരിക്കാട്ടോരി സുന്ദർശന മൂർത്തി ക്ഷേത്രത്തിലും കവർച്ച നടന്നു. രാവിലെ പൂജയ്ക്ക് എത്തിയവരാണ് ഭക്ത ജനങ്ങൾ പണം നിക്ഷേപിക്കുന്ന ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ കണ്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151478/robbery-attempt-house-narikatteri-dogsquad-forensicteam)