---
title: "#foodpoisoning | വാണിമേലിൽ ഭക്ഷ്യവിഷബാധ; ആറ് തൊഴിലുറപ്പ് തൊഴിലാളികൾ  ആശുപത്രിയിൽ"
english_title: "#vanimel #foodpoisoning #Six #nregworkers #hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151530/vanimel-foodpoisoning-six-nregworkers-hospital"
published_at: "2023-10-06T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fe7af8e6a3_vanimel.jpg"
keywords: []
---

# #foodpoisoning | വാണിമേലിൽ ഭക്ഷ്യവിഷബാധ; ആറ് തൊഴിലുറപ്പ് തൊഴിലാളികൾ  ആശുപത്രിയിൽ

> **Lead Summary:** **നാദാപുരം: [** നാദാപുരത്ത് വാണിമേലിൽ ഭക്ഷ്യവിഷബാധ. ആറ് തൊഴിലുറപ്പ് തൊഴിലാളികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഛർദിയും തലചുറ്റലും അനുഭവപ്പെട്ടത് .

## Article Content

**നാദാപുരം: [** നാദാപുരത്ത് വാണിമേലിൽ ഭക്ഷ്യവിഷബാധ. ആറ് തൊഴിലുറപ്പ് തൊഴിലാളികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഛർദിയും തലചുറ്റലും അനുഭവപ്പെട്ടത് .

വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലുറപ്പ് സ്ത്രീകൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത്‍ . കാച്ചിൽ ഉൾപ്പെടെയുള്ള കിഴങ്ങ് വർഗങ്ങൾ ഇവർ വേവിച്ച് കഴിക്കുകയായിരുന്നു . ജോലിചെയ്തിരുന്ന പ്രദേശത്ത് നിന്നുതന്നെയാണ് ഭക്ഷണം പാകം ചെയ്തു കഴിച്ചത്.

ഇതിനു പിന്നാലെയാണ് ഛർദിയും തലചുറ്റലും അനുഭവപ്പെട്ടതിനെത്തുടർന്ന് വാണിമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് . നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല .

പത്തോളം സ്ത്രീകളാണ് ഭക്ഷണം കഴിച്ചത് ഇതിൽ ആറ് പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത് . കൃത്യമായി ഭക്ഷണം വേവാത്തതാണ് ഭക്ഷ്യവിഷബാധയിലേക്ക് എത്തിച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ പറയുന്നത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151530/vanimel-foodpoisoning-six-nregworkers-hospital)