---
title: "#CKMuhammadali | ബി ജെ പി ഭരണകൂടത്തെ താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണം - സി കെ മുഹമ്മദലി"
english_title: "#youth #take #action #bringdown #BJP #regime #CKMuhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151559/youth-take-action-bringdown-bjp-regime-ckmuhammadali"
published_at: "2023-10-06T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652007172565c_ck.jpg"
keywords: []
---

# #CKMuhammadali | ബി ജെ പി ഭരണകൂടത്തെ താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണം - സി കെ മുഹമ്മദലി

> **Lead Summary:** **നാദാപുരം: [** രാജ്യത്തെ മതത്തിന്റെ പേരിൽ വേർ തിരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ബുൾഡോസർ രാജിന് നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളെ അധികാര സോപാനത്തിൽ നിന്ന് താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി.

## Article Content

**നാദാപുരം: [** രാജ്യത്തെ മതത്തിന്റെ പേരിൽ വേർ തിരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ബുൾഡോസർ രാജിന് നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളെ അധികാര സോപാനത്തിൽ നിന്ന് താഴെ ഇറക്കാൻ യുവാക്കൾ കർമ്മ രംഗത്ത് ഇറങ്ങണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി.

ലോകത്ത് എല്ലായിടത്തും മാറ്റങ്ങൾ സാധ്യമാക്കിയത് യുവ സമൂഹമാണ്. വിവിധ മതങ്ങൾ ഐക്യത്തിൽ ജീവിക്കുന്ന രാജ്യത്ത് മതവെറി പൂണ്ട് അക്രമങ്ങൾ അഴിച്ചു വിടുന്ന വർഗീയ ശക്തികൾക്ക് പിന്തുണ നൽകുന്ന ഭരണ കൂടങ്ങൾ ഇന്ത്യാ രാജ്യം കാത്ത് സൂക്ഷിച്ച നാനാത്വത്തിൽ ഏകത്വമെന്ന ചരട് വലിച്ച് പൊട്ടിക്കുകയാണെന്നും, മതങ്ങളുടെ പേരിൽ രാജ്യത്തെ വെട്ടി നുറുക്കുന്ന ശക്തികൾക്കെതിരെ യുവ രോഷം ഉയർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷത്തിനെതിരെ ദുർ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി നവംബർ 26 ന് നാദാപുരത്ത് എത്തിച്ചേരുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ യൂത്ത് മാർച്ച് സംഘാടക സമിതി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ എം ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു.

ട്രഷറർ എ എഫ് റിയാസ് പദ്ധതി വിശദീകരിച്ചു.സൂപ്പി നരിക്കാട്ടേരി,മുഹമ്മദ് ബംഗ്ലത്ത്,എൻ കെ മൂസ മാസ്റ്റർ, ഹാരിസ് കൊത്തിക്കുടി, വി ജലീൽ, നിസാർ എടത്തിൽ,മുസ്തഫ കുന്നുമ്മൽ,നസീർ വളയം, ഒ മുനീർ, ഇ വി അറഫാത്ത്, മുഹമ്മദ് പേരോട്,വി വി സഫീർ, മുഹ്‌സിൻ വളപ്പിൽ പ്രസംഗിച്ചു. മുഹമ്മദ് ബംഗ്ലത്ത് ചെയർമാനും കെഎം ഹംസ ജനറൽ കൺവീനറും ഇ ഹാരിസ് കൺവീനറും എൻ കെ മൂസ മാസ്റ്റർ ട്രഷററുമായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151559/youth-take-action-bringdown-bjp-regime-ckmuhammadali)