---
title: "#Fundsanctioned | എളയടത്ത് കുടുംബാരോഗ്യ ഉപകേന്ദ്രം: ഫണ്ട് അനുവദിച്ചു "
english_title: "#FamilyHealthSub-Centre #Elayadath #Fundsanctioned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151582/familyhealthsub-centre-elayadath-fundsanctioned"
published_at: "2023-10-06T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65201c2517b6e_family.jpg"
keywords: []
---

# #Fundsanctioned | എളയടത്ത് കുടുംബാരോഗ്യ ഉപകേന്ദ്രം: ഫണ്ട് അനുവദിച്ചു 

> **Lead Summary:** **നാദാപുരം: [ **പുറമേരി ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നതിനായി സി എഫ് സി ആരോഗ്യ ഗ്രാൻ്റ് ദ്വിവർഷ പ്രൊജക്റ്റ്‌ ആയി 55 ലക്ഷം രൂപ അനുവദിച്ചു.

## Article Content

**നാദാപുരം: [ **പുറമേരി ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നതിനായി സി എഫ് സി ആരോഗ്യ ഗ്രാൻ്റ് ദ്വിവർഷ പ്രൊജക്റ്റ്‌ ആയി 55 ലക്ഷം രൂപ അനുവദിച്ചു.

അഞ്ചാം വാർഡിലെ എളയടത്ത് കാഞ്ഞിരാട്ട് കുഞ്ഞാമിയുമ്മ സൗജന്യമായി നൽകിയ സ്ഥലത്താണ് ഉപകേന്ദ്രം നിർമ്മിക്കുന്നത്. വാർഡ് മെമ്പർ എൻ ടി രാജേഷിന്റെയും വാർഡ് വികസന സമിതിയുടെയും ഇടപെടലിലൂടെ ലഭിച്ചതാണ് ഈ സ്ഥലം.

ഡിപിസി അംഗീകാരം ലഭിച്ച പദ്ധതിയുടെ സ്ഥലം പുറമേരി ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് എഞ്ചിനീയർ സുവീഷ്, പ്രസിഡൻ്റ് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി, വാർഡ് മെമ്പർമാരായ എൻ.ടി.രാജേഷ്, കൂടത്താങ്കണ്ടി രവി എന്നിവർ സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി. എത്രയും പെട്ടന്ന് നിർമ്മാണം ആരംഭിക്കാനാണ് പഞ്ചായത്ത് തീരുമാനം.

സബ് സെൻറർ നിലവിൽ വന്നാൽ ഗ്രാമ പഞ്ചായത്തിലെ എളയടം, പെരുമുണ്ടച്ചേരി ഭാഗങ്ങളിലുള്ളവർക്കും ആയഞ്ചേരി പഞ്ചായത്തിൻ്റെ അതിർത്തിയിലുള്ളവർക്കും ഏറെ പ്രയോജനം ലഭിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151582/familyhealthsub-centre-elayadath-fundsanctioned)