---
title: "#EKVijayanMLA | പ്രതിഭാ സംഗമം: പ്രോത്സാഹനങ്ങൾ വിദ്യാർത്ഥികളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും - ഇ കെ വിജയൻ എം എൽ എ "
english_title: "#PrathibhaSangam #Incentives #propel #students #greater #heights #EKVijayanMLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151633/prathibhasangam-incentives-propel-students-greater-heights-ekvijayanmla"
published_at: "2023-10-07T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520c69a814ec_mla.jpg"
keywords: []
---

# #EKVijayanMLA | പ്രതിഭാ സംഗമം: പ്രോത്സാഹനങ്ങൾ വിദ്യാർത്ഥികളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും - ഇ കെ വിജയൻ എം എൽ എ 

> **Lead Summary:** **നാദാപുരം: [** വിദ്യാർത്ഥികൾക്ക് ചെറിയ പ്രായത്തിൽ നൽകുന്ന പ്രോത്സാഹനങ്ങൾ അവരെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ പ്രചോദനമാകുമെന്നു ഇ കെ വിജയൻ എം എൽ എ പറഞ്ഞു.

## Article Content

**നാദാപുരം: [** വിദ്യാർത്ഥികൾക്ക് ചെറിയ പ്രായത്തിൽ നൽകുന്ന പ്രോത്സാഹനങ്ങൾ അവരെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ പ്രചോദനമാകുമെന്നു ഇ കെ വിജയൻ എം എൽ എ പറഞ്ഞു.

നാദാപുരം ഗവ: യു പി സ്‌കൂളിൽ നിന്നും LSS,USS , മറ്റു മത്സര പരീക്ഷകൾ എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു.

കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും ചെയർമാൻ എം സി സുബൈർ, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, എം എം അനിൽകുമാർ എന്നിവർ സംസാരിച്ചു.

കവി ഗോപി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ കെ രമേശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151633/prathibhasangam-incentives-propel-students-greater-heights-ekvijayanmla)