---
title: "#KeralaFestival | കേരളോത്സവം; എടച്ചേരി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ഫുട്ബോൾ മത്സരങ്ങളോടെ തുടക്കമിട്ടു"
english_title: "#KeralaFestival #started #football #matches #Edachery #GramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151783/keralafestival-started-football-matches-edachery-grampanchayath"
published_at: "2023-10-07T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652140af83d5c_edacheri.jpg"
keywords: []
---

# #KeralaFestival | കേരളോത്സവം; എടച്ചേരി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ഫുട്ബോൾ മത്സരങ്ങളോടെ തുടക്കമിട്ടു

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങളോടെ ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി: [ **എടച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങളോടെ ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീജ പലപറമ്പത്ത് അധ്യക്ഷയായി. സ്ഥിരംസമിതി അംഗങ്ങൾ രാജൻ കോയിലോത്ത്, നിഷ എൻ, മെമ്പർമാരായ സുജാത, സതി, രാധ, ശ്രീധരൻ, മോട്ടി, ശരീഫാ കായിക അധ്യാപകൻ രസിൽ രാജ്, ക്ലർക്ക് ലിഷേജ് തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയിൽ ശ്രീജിത്ത് സ്വാഗതവും ഷിബിൻ ടി കെ നന്ദിയും പറഞ്ഞു. കേരളോത്സവം ഒക്ടോബർ 7മുതൽ 22വരെ നടക്കും. 22ന് അത്‌ലറ്റിക്‌സ് മത്സരവും ജൂനിയർ, സീനിയർ അടിസ്ഥാനത്തിൽ നടക്കുന്നതായിരിക്കും.

കലാമത്സരങ്ങൾ 14,15തിയ്യതികളിൽ എടച്ചേരി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 9 മുതൽ ആരംഭിക്കും. സ്റ്റേജ് ഇതര മത്സരങ്ങൾ 14നും സ്റ്റേജ് മത്സരങ്ങൾ 15നും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151783/keralafestival-started-football-matches-edachery-grampanchayath)