---
title: "#FundingScheme | ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതി "
english_title: "#Barbershop #Renovation #FundingScheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151793/barbershop-renovation-fundingscheme"
published_at: "2023-10-07T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652147aaca46e_barbar.jpg"
keywords: []
---

# #FundingScheme | ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതി 

> **Lead Summary:** **നാദാപുരം: [** സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം: [** സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷകന്റെ പരമാവധി പ്രായപരിധി 60 വയസ്സ്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും, വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഒക്ടോബർ 31ന് മുമ്പായി സമർപ്പിക്കണം. ഫോൺ: 0495 2377786

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151793/barbershop-renovation-fundingscheme)