---
title: "മകൾക്ക് നീതി വേണം; നീറുന്ന മനസ്സുമായി നൂർജഹാൻ്റെ ഉമ്മ കുഞ്ഞായിഷ "
english_title: "Daughter wants justice; Noor Jahan's Umma Kunhayisha with a swollen mind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/15182/daughter-wants-justice-noor-jahans-umma-kunhayisha-with-a-swollen-mind"
published_at: "2021-12-09T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b170b155d49_kunjayisha.jpg"
keywords: []
---

# മകൾക്ക് നീതി വേണം; നീറുന്ന മനസ്സുമായി നൂർജഹാൻ്റെ ഉമ്മ കുഞ്ഞായിഷ 

> **Lead Summary:** **നാദാപുരം: **ചേതനയറ്റ മകളുടെ ശരീരം അവസാനമായി ഒരുനോക്കുകാണാൻ നീറുന്ന മനസ്സുമായി ഉമ്മയെത്തി. ബന്ധുക്കളോടൊപ്പമാണ് നൂർജഹാന്റെ മാതാവ് കുഞ്ഞായിഷ വടകര ഗവ. ആശുപത്രി മോർച്ചറിയിലെത്തിയത്. ചർമ്മ രോഗബാധിതയായി ചൊവ്വാഴ്ച രാവിലെയാണ് നൂർജഹാൻ ആലുവയിലെ സ്വകാര്യ ചികിത്സാകേന്ദ്രത്തിൽ മരിച്ചത്.

## Article Content

**നാദാപുരം: **ചേതനയറ്റ മകളുടെ ശരീരം അവസാനമായി ഒരുനോക്കുകാണാൻ നീറുന്ന മനസ്സുമായി ഉമ്മയെത്തി. ബന്ധുക്കളോടൊപ്പമാണ് നൂർജഹാന്റെ മാതാവ് കുഞ്ഞായിഷ വടകര ഗവ. ആശുപത്രി മോർച്ചറിയിലെത്തിയത്. ചർമ്മ രോഗബാധിതയായി ചൊവ്വാഴ്ച രാവിലെയാണ് നൂർജഹാൻ ആലുവയിലെ സ്വകാര്യ ചികിത്സാകേന്ദ്രത്തിൽ മരിച്ചത്.

വളയം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയക്കുന്നതിന് തൊട്ടുമുമ്പാണ് കുഞ്ഞായിഷ മോർച്ചറിയിൽ എത്തിയത്. മകളെ കാണാൻ പോലീസ് അനുമതി നൽകിയതോടെ മോർച്ചറിക്കകത്ത് കയറി നൂർജഹാനെ കാണുകയായിരുന്നു.

കുഞ്ഞായിഷ പൊട്ടിക്കരഞ്ഞതോടെ കൂടെയുള്ളവരും വിതുമ്പി. ആശുപത്രിയിൽ ഏറെനേരം ചെലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്.ഇന്നലെ രാത്രി ഏഴ് മണിയോടെ നൂർജഹാൻ്റെ മൃതദേഹം നാദാപുരം വലിയ പള്ളിയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/15182/daughter-wants-justice-noor-jahans-umma-kunhayisha-with-a-swollen-mind)