---
title: "നൂർജഹാൻ്റെ മരണം; കാര്യങ്ങൾ പിന്നെ പറയാമെന്ന് ഭർത്താവ് ജമാൽ "
english_title: "Noor Jahan's death; Her husband Jamal said he would tell things later"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/15183/noor-jahans-death-her-husband-jamal-said-he-would-tell-things-later"
published_at: "2021-12-09T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b173746795c_noorjahan.jpg"
keywords: []
---

# നൂർജഹാൻ്റെ മരണം; കാര്യങ്ങൾ പിന്നെ പറയാമെന്ന് ഭർത്താവ് ജമാൽ 

> **Lead Summary:** **നാദാപുരം: **ഭാര്യയ്ക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും നൂർജഹാൻ്റെ മരണവുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും ഭർത്താവ് ജമാൽ. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ തന്നെ ഭർത്താവ് ജമാലും നൂർജഹാന്റെ ബന്ധുക്കളും മോർച്ചറിയിൽ എത്തിയിരുന്നു. ഇതിനിടെ യുവതി മരിച്ചസംഭവത്തിൽ വളയം പോലീസ് അന്വേഷണം തുടങ്ങി.

## Article Content

**നാദാപുരം: **ഭാര്യയ്ക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും നൂർജഹാൻ്റെ മരണവുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും ഭർത്താവ് ജമാൽ. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ തന്നെ ഭർത്താവ് ജമാലും നൂർജഹാന്റെ ബന്ധുക്കളും മോർച്ചറിയിൽ എത്തിയിരുന്നു. ഇതിനിടെ യുവതി മരിച്ചസംഭവത്തിൽ വളയം പോലീസ് അന്വേഷണം തുടങ്ങി.

കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ (44) ആണ് മരിച്ചത്. കുനിങ്ങാട് കിഴക്കയിൽ നൂർജഹാൻ മൻസിലിൽ പരേതനായ മൂസ- കുഞ്ഞയിഷ ദമ്പതിമാരുടെ മകളാണ്. ജാതിയേരി കല്ലുമ്മലിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ഇവരെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആലുവയിലെ സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ വളയം പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെ വളയം എസ്.ഐ. അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെട്ടനിലയിലായിരുന്നെന്ന് ഇൻക്വസ്റ്റിന് സാക്ഷ്യംവഹിച്ച ബന്ധുക്കൾ പറഞ്ഞു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ് ജമാലിൽ നിന്നും ആലുവയിൽ ചികിത്സിച്ച ഡോക്ടറിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആലുവയിലെ ചികിത്സാ കേന്ദ്രത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെ നൂർജഹാന്റെ മൂത്തമകൻ വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞത് മതിയായ ചികിത്സ കിട്ടാതെയാണെന്ന് യുവതിയുടെ മാതാവ് കുഞ്ഞായിഷ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/15183/noor-jahans-death-her-husband-jamal-said-he-would-tell-things-later)