---
title: "#AllUlamaConference | സമസ്ത ഉലമാ സമ്മേളനം; നാദാപുരത്ത് പ്രചരണ കൺവെൻഷൻ"
english_title: "#AllUlamaConference #Convention #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152007/allulamaconference-convention-nadapuram"
published_at: "2023-10-08T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522b60c8708e_ulama.jpg"
keywords: []
---

# #AllUlamaConference | സമസ്ത ഉലമാ സമ്മേളനം; നാദാപുരത്ത് പ്രചരണ കൺവെൻഷൻ

> **Lead Summary:** **നാദാപുരം: [** ഒക്ടോബർ 23, 24 തിയ്യതികളിൽ കൊയിലാണ്ടി മുചുകുന്ന് ദാറുസ്സലാം എജ്യു വില്ലയിലെ 'ശംസുൽ ഉലമാ' നഗറിൽ വെച്ച് നടക്കുന്ന സമസ്ത ജില്ലാ ഉലമാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന നാദാപുരം നിയോജക മണ്ഡലം പ്രചരണ കൺവെർഷൻ എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി ഉദ്ഘാടനം ചെയ്തു. ബശീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി.

## Article Content

**നാദാപുരം: [** ഒക്ടോബർ 23, 24 തിയ്യതികളിൽ കൊയിലാണ്ടി മുചുകുന്ന് ദാറുസ്സലാം എജ്യു വില്ലയിലെ 'ശംസുൽ ഉലമാ' നഗറിൽ വെച്ച് നടക്കുന്ന സമസ്ത ജില്ലാ ഉലമാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന നാദാപുരം നിയോജക മണ്ഡലം പ്രചരണ കൺവെർഷൻ എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി ഉദ്ഘാടനം ചെയ്തു. ബശീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി.

സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ റജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പശ്ചാത്തലത്തിൽ ചുമതല നൽകി. പി.പി അശ്റഫ് മൗലവി, പി.സി മൊയ്തീൻ മുസ്‌ലിയാർ, മുഹമ്മദ് പടിഞാറത്തറ, സി.അബ്ദുൽ ഹമീദ് ദാരിമി, ടി.എം.വി അബദുൽ ഹമീദ്, ഇസ്മാഈൽ ഹാജി എടച്ചേരി,അലി വാണിമേൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152007/allulamaconference-convention-nadapuram)