---
title: "#Keralafestival  | വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഫുട്ബോൾ മത്സരത്തോടെ തുടക്കം "
english_title: "#ValayamGramPanchayat #Keralafestival #started #footballmatch"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152040/valayamgrampanchayat-keralafestival-started-footballmatch"
published_at: "2023-10-08T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522cf78c4a6d_foot.jpg"
keywords: []
---

# #Keralafestival  | വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഫുട്ബോൾ മത്സരത്തോടെ തുടക്കം 

> **Lead Summary:** **വളയം: **[****] വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. നിരവുമ്മൽ മിനിസ്റ്റേഡിയത്തിൽ നടന്ന കേരളോത്സവം ഫുട്ബോൾ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ് ഉദ്‌ഘാടനം ചെയ്തു.

## Article Content

**വളയം: **[****] വളയം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. നിരവുമ്മൽ മിനിസ്റ്റേഡിയത്തിൽ നടന്ന കേരളോത്സവം ഫുട്ബോൾ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി.പ്രദീഷ് ഉദ്‌ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.രവി, വി.പി.ശശിധരൻ, എൻ.പി ദേവി, കെ.കെ വിജേഷ് കായിക വിഭാഗം കൺവീനർ പി.പി.ഷൈജു എന്നിവർ സന്നിഹിതരായി.

ഫുട്ബോൾ മത്സരത്തിൽ അംബേദ്കർ അരുവിക്കര ജേതാക്കളായി. കെ.കെ.ബ്രദേഴ്സ് ചെറുമോത്ത് രണ്ടാം സ്ഥാനം നേടി. ബാക്കിയുള്ള ഗെയിംസ് ഇനങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടും. അത്ലറ്റിക്സ് മത്സരങ്ങൾ 29ന് വളയം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലും കലാവിഭാഗം മത്സരങ്ങൾ 22ന് ചുഴലിയിലും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152040/valayamgrampanchayat-keralafestival-started-footballmatch)