---
title: "#Jaljeevanproject | ജലജീവൻ പദ്ധതി റോഡിൽ കുഴി എടുക്കുന്നത് നാട്ടുകാർ തടഞ്ഞു "
english_title: "#Locals #stopped #Jaljeevanproject #digging #hole #road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152146/locals-stopped-jaljeevanproject-digging-hole-road-new"
published_at: "2023-10-09T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523a17363a3d_jalajeevan.jpg"
keywords: []
---

# #Jaljeevanproject | ജലജീവൻ പദ്ധതി റോഡിൽ കുഴി എടുക്കുന്നത് നാട്ടുകാർ തടഞ്ഞു 

> **Lead Summary:** **നാദാപുരം: [** ജലജീവൻ പദ്ധതിയുടെ ഭാഗമായി ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ പത്താം വാർഡിൽ ജെ സി ബി ഉപയോഗിച്ച് റോഡിൽ കുഴി എടുക്കാൻ വന്നപ്പോൾ പ്രതിഷേധിച്ച് നാട്ടുകാർ പ്രവൃത്തി തടഞ്ഞു.

## Article Content

**നാദാപുരം: [** ജലജീവൻ പദ്ധതിയുടെ ഭാഗമായി ചെക്യാട് പഞ്ചായത്തിലെ കല്ലുമ്മൽ പത്താം വാർഡിൽ ജെ സി ബി ഉപയോഗിച്ച് റോഡിൽ കുഴി എടുക്കാൻ വന്നപ്പോൾ പ്രതിഷേധിച്ച് നാട്ടുകാർ പ്രവൃത്തി തടഞ്ഞു.

ഒരു വർഷം മുമ്പ് ജലജീവൻ കുടി വെള്ള പദ്ധതിയുടെ പേരിൽ വാർഡിലെ മുഴുവൻ റോഡിലും പൈപ്പ് ഇടാൻ വേണ്ടി കുഴിച്ച റോഡുകൾ ഒരു വർഷം കഴിഞ്ഞിട്ടും ടാർ ചെയ്യാത്തത് കൊണ്ട് വൻ അപകടങ്ങളാണ് ദിവസവും ഉണ്ടാകുന്നത്.

നേരത്തെ കുഴിയെടുത്ത റോഡുകൾ ടാർ ചെയ്തിട്ടെല്ലാതെ ജലജീവൻ പദ്ധതിയുടെ ഒരു പ്രവർത്തിയും നടത്താൻ അനുവദിക്കുകയില്ല എന്ന് സമരക്കാർ പറഞ്ഞു. സമരത്തിന് അഹമ്മദ്‌ കുറുവയിൽ, എം ടി അന്ത്രു, സമദ് ജാതിയേരി, സി എച്ച് മുജീബ്, എം ടി ഇബ്രാഹിം ഹാജി, നാണു അമ്പിടാട്ടിൽ, ടി കെ അഹമ്മദ്, എം ടി അബ്ദുല്ല തുടങ്ങിയവർ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152146/locals-stopped-jaljeevanproject-digging-hole-road-new)