---
title: "#templeRobbery |ക്ഷേത്രങ്ങളിലെ ഭണ്ഢാരം കവർച്ച; പ്രതികളെ ഉടൻ പിടികൂടണം -വി വി മുഹമ്മദലി "
english_title: "#templeRobbery #treasure #accused #caught #immediately #VVMuhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152282/templerobbery-treasure-accused-caught-immediately-vvmuhammadali-new"
published_at: "2023-10-09T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240f2a740e1_temple.jpg"
keywords: []
---

# #templeRobbery |ക്ഷേത്രങ്ങളിലെ ഭണ്ഢാരം കവർച്ച; പ്രതികളെ ഉടൻ പിടികൂടണം -വി വി മുഹമ്മദലി 

> **Lead Summary:** **നാദാപുരം:[ **ക്ഷേത്രങ്ങളിലെ ഭണ്ഢാരാം കുത്തിത്തുറന്ന് കവർച്ച നടന്ന സംഭവത്തിലെ പ്രതിയെ ഉടൻ പിടികൂടണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം:[ **ക്ഷേത്രങ്ങളിലെ ഭണ്ഢാരാം കുത്തിത്തുറന്ന് കവർച്ച നടന്ന സംഭവത്തിലെ പ്രതിയെ ഉടൻ പിടികൂടണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ആവശ്യപ്പെട്ടു.

കഴിഞ്ഞ വ്യാഴായ്ച രാത്രി പുലർച്ചെയാണ് ചേലക്കാട്‌ കളയംകുളം ക്ഷേത്രത്തിലും നരിക്കാട്ടേരി സുദർശന മൂർത്തി ക്ഷേത്രത്തിലും ഭൺഢാരം കുത്തിത്തുറന്ന് കവർച്ച നടന്നത്‌.

നരിക്കാട്ടേരി ചേലക്കാട്‌ ഭാഗത്ത്‌ കുറേ നാളുകളായി രാത്രി കാലത്ത്‌ വിലസുന്ന സാമൂഹ്യ ദ്രോഹിയെ പിടികൂടാത്തതും പ്രദേശത്ത് ഭീതിപരത്തുന്ന കാര്യമാണെന്ന് വി വി മുഹമ്മദലി പറഞ്ഞു.

നരിക്കാട്ടേരി സുദർശന മൂർത്തിക്ഷത്രം സന്ദർശിച്ച‌ ശേഷം ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുമായി അദ്ധേഹം ബന്ധപ്പെട്ടു. ക്ഷേത്ര നടയിൽ ട്രസ്റ്റി ബോഡ്‌ ചെയർമാൻ കെ കെ മനോജ്കുമാർ പാരമ്പര്യ ട്രസ്റ്റി ധരണി ഇല്ലത്ത്‌ രാമചന്ദ്രൻ ബോർഡ്‌ അംഗം പി പുരുഷു ക്ഷേത്രം സംരക്ഷണ സമിതി സെക്രടറി വിഷ്ണുപ്രസാദ്‌ എന്നിവർ പ്രസിഡണ്ടിനെ ക്ഷേത്ര നടയിൽ സ്വീകരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152282/templerobbery-treasure-accused-caught-immediately-vvmuhammadali-new)