---
title: "#raid | സർക്കാർ ശമ്പളം തട്ടിയോ ? വ്യാജ രേഖ ചമച്ചെന്ന പരാതി; പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ വിജിലൻസ് റെയിഡ്"
english_title: "#government #steal #salary #Complaint #forgery #Vigilance #raid #MIMHigherSecondarySchool #Perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152516/government-steal-salary-complaint-forgery-vigilance-raid-mimhighersecondaryschool-perode"
published_at: "2023-10-10T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525675731767_raid.jpg"
keywords: []
---

# #raid | സർക്കാർ ശമ്പളം തട്ടിയോ ? വ്യാജ രേഖ ചമച്ചെന്ന പരാതി; പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ വിജിലൻസ് റെയിഡ്

> **Lead Summary:** **നാദാപുരം: ** ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സർക്കാർ ശമ്പളം തട്ടിയോ ? വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ വിജിലൻസ് റെയിഡ്.

## Article Content

**നാദാപുരം: ** ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സർക്കാർ ശമ്പളം തട്ടിയോ ? വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ വിജിലൻസ് റെയിഡ്.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലിക്കെതിരെ ഐ.എൻ എൻ ചിയ്യൂർ ശാഖാ കമ്മറ്റി നൽകിയ പരാതിയിലാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തുന്നത്. സ്കൂളിൽ ജോലിക്ക് ഹാജറാകാതെ വ്യാജ രേഖ ചമച്ച് സർക്കാർ ശമ്പളം കൈപ്പറ്റുകയും ഇതേ ദിവസം ഗ്രാമപഞ്ചാത്തിന്റെ വിവിധ ആവശ്യങൾക്ക് യാത്ര ചെയ്യുകയും മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്തതായാണ് പരാതി.

പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ വിജിലൻസ് റെയിഡ് നടന്ന കാര്യം പ്രിൻസിപ്പൾ നസീർ സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റന്റ് തസ്തിക ജീവനക്കാരനാണ്.

കഴിഞ്ഞ രണ്ട് വർഷമായി ദീർഘകാല അവധിയെടുത്തിട്ടില്ല. പുതിയ പ്രിൻസിപ്പാൾ ചുമതല ഏറ്റ ശേഷം സ്കൂളിൽ എത്താത ദിവസം ഒപ്പ് വെക്കാൻ അനുവദിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. വിവരാവകാശ പ്രകാരമുള്ള 36 ദിവസഞ്ഞെ തെളിവുകൾ പരാതിക്കാർ വിജിലൻസിന് കൈമാറിയിട്ടുണ്ട്.

അൻപതിൽ കൂടുതൽ ദിവസം സ്കൂളിൽ എത്താതതിന്റെ രേഖ തങ്ങളുടെ കൈവശമുണ്ടെന്ന് ശാഖാ സെകട്ടറി നാസർ ചിയ്യൂരും ഐഎൻഎൽ മണ്ഡലം ട്രഷറർ ജാഫർ വാണിമേലും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വ്യാജ രേഖ ചമച്ചെന്ന ഐഎൻഎൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞമ്മദ് കുട്ടിയുടെ പരാതി റൂറൽ എസ്പിയുടെ പരിഗണനയിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152516/government-steal-salary-complaint-forgery-vigilance-raid-mimhighersecondaryschool-perode)