---
title: "#inaugurated | ചുഴലി ഗവ. എൽ പി സ്കൂളിൽ സാനിറ്ററി ബിൽഡിംഗ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു "
english_title: "#Sanitarybuilding #block #inaugurated #chuzhaligovLPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152536/sanitarybuilding-block-inaugurated-chuzhaligovlpschool"
published_at: "2023-10-10T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65257517b75e4_sanitary.jpg"
keywords: []
---

# #inaugurated | ചുഴലി ഗവ. എൽ പി സ്കൂളിൽ സാനിറ്ററി ബിൽഡിംഗ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വളയം: **[**** ]ചുഴലി ഗവ. എൽ പി സ്കൂളിൽ സാനിറ്ററി ബിൽഡിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ നിർവഹിച്ചു.

## Article Content

**വളയം: **[**** ]ചുഴലി ഗവ. എൽ പി സ്കൂളിൽ സാനിറ്ററി ബിൽഡിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് 2023 - 24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാനിറ്ററി ബിൽഡിംഗ് ബ്ലോക്ക് നിർമ്മിച്ചത്. ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, വാർഡ് മെമ്പർ വിജേഷ്, പി.ടി എ പ്രസിഡന്റ് കെ പി പ്രകാശൻ, സ്കൂൾ വികസന സമിതി ചെയർമാൻ കുരിക്കണ്ടി കുമാരൻ, എസ് എം ഇ ചെയർമാർ ഷൈജു പി.പി എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര സ്വഗതവും സ്കൂൾ എച്ച് എം അനിത പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152536/sanitarybuilding-block-inaugurated-chuzhaligovlpschool)