---
title: "#Maoistthreat | മാവോയിസ്റ്റ് ഭീഷണി; വളയം പൊലീസ് സ്റ്റേഷനിലെ സുരക്ഷ വർധിപ്പിച്ചു"
english_title: "#Maoistthreat #Security #Valayam #policestation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152735/maoistthreat-security-valayam-policestation"
published_at: "2023-10-11T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652683d2f0c8c_maoist.jpg"
keywords: []
---

# #Maoistthreat | മാവോയിസ്റ്റ് ഭീഷണി; വളയം പൊലീസ് സ്റ്റേഷനിലെ സുരക്ഷ വർധിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ ** മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് വളയം പൊലീസ് സ്റ്റേഷനിലെ സുരക്ഷ വർധിപ്പിച്ചു. കോഴിക്കോട് മലയോര മേഖലയിലെ അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് വർധിപ്പിച്ചത്.

## Article Content

**നാദാപുരം:[ ** മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് വളയം പൊലീസ് സ്റ്റേഷനിലെ സുരക്ഷ വർധിപ്പിച്ചു. കോഴിക്കോട് മലയോര മേഖലയിലെ അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് വർധിപ്പിച്ചത്.

മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. വയനാട് ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലും സുരക്ഷ വർധിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ വളയം, തൊട്ടിൽപ്പാലം, താമരശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് നിലവിൽ വർധിപ്പിച്ചത്.

ഈ പൊലീസ് സ്റ്റേഷനുകളുടെ ഗേറ്റുകൾ നിലവിൽ പൂട്ടിയിട്ടുണ്ട്. പുറമെ നിന്ന് ആളുകൾ സ്റ്റേഷനുകളിലേക്ക് എത്തുകയാണെങ്കിൽ പരിശോധനകൾക്ക് ശേഷം മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152735/maoistthreat-security-valayam-policestation)