---
title: "#Quizcompetition | ക്വിസ് മത്സരം; ജവാൻ പി ടി ബിജേഷ് രക്തസാക്ഷിദിനചാരണം "
english_title: "#Quizcompetition #JawanPTBijesh #MartyrsDay "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152753/quizcompetition-jawanptbijesh-martyrsday"
published_at: "2023-10-11T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526919bbdc49_quiz.jpg"
keywords: []
---

# #Quizcompetition | ക്വിസ് മത്സരം; ജവാൻ പി ടി ബിജേഷ് രക്തസാക്ഷിദിനചാരണം 

> **Lead Summary:** **നാദാപുരം: [** ധീരജവാൻ പി ടി ബിജേഷ് പതിനാറാമത് വാർഷിക രക്തസാക്ഷി ദിനചാരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ജവാൻ സ്മാരകത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം, ദേശീയത, ഭരണഘടന എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: [** ധീരജവാൻ പി ടി ബിജേഷ് പതിനാറാമത് വാർഷിക രക്തസാക്ഷി ദിനചാരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ജവാൻ സ്മാരകത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരം, ദേശീയത, ഭരണഘടന എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

ജിതിൻ ഹരി, ദിനൂബ് പട്ട്യേരി, സജീഷ് കോട്ടേമ്പ്രം എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ക്വിസ് മാസ്റ്റർമാരുടെ മികവുറ്റ അവതരണം കൊണ്ടും ഏറെ ശ്രദ്ധേയമായി.

** എൽ പി വിഭാഗം **

ഒന്നാംസ്ഥാനം - ദിയ, നരിക്കുന്നു, യു പി സ്കൂൾ, എടച്ചേരി

രണ്ടാം സ്ഥാനം - പാർത്ഥിവ് ചാമത്തൂർഎൽ പി സ്കൂൾ

മൂന്നാം സ്ഥാനം - അൻഷാദ്- ഇ വി യു പി സ്കൂൾ തുണേരി

** യു പി വിഭാഗം വിജയികൾ **

ഒന്നാം സ്ഥാനം - ജഗത് വിനായക് - കച്ചേരി യു പി സ്കൂൾ

രണ്ടാം സ്ഥാനം- ശ്രീനന്ദ, ഇ വി യു പി സ്കൂൾ, തൂണേരി

മൂന്നാം സ്ഥാനം- റിഷാൻ എൻ സജയ്, നരിക്കുന്ന് യു പി സ്കൂൾ

** ഹൈസ്കൂൾ വിഭാഗം വിജയികൾ **

ഒന്നാം സ്ഥാനം - ഇള മിനർവ, കടത്തനാട് രാജാസ് ഹൈസ്കൂൾ പുറമേരി

രണ്ടാം സ്ഥാനം- നൗറിൻ മൻഹ, എം ഐ എം ഹൈ സ്കൂൾ പേരോട്

മൂന്നാം സ്ഥാനം- നദ ഷംസ, എം ഐ എം ഹൈസ്കൂൾ പേരോട്

വിജയികൾക്കുള്ള സമ്മാനദാനം പുരുഷോത്തമൻ മാസ്റ്റർ കോട്ടേമ്പ്രം, ജവാൻ സ്മാരക സമിതി പ്രസിഡന്റ് സുരേന്ദ്രൻ തൂണേരി, സ്മാരക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152753/quizcompetition-jawanptbijesh-martyrsday)