---
title: "#TouchofMercy | കാരുണ്യ സ്പർശം; കാൻസർ രോഗികൾക് പ്രോട്ടീൻ പൗഡർ വിതരണം ചെയ്തു "
english_title: "#TouchofMercy #Proteinpowder #distributed cancerpatients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152777/touchofmercy-proteinpowder-distributed-cancerpatients"
published_at: "2023-10-11T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526afe48390f_cancer.jpg"
keywords: []
---

# #TouchofMercy | കാരുണ്യ സ്പർശം; കാൻസർ രോഗികൾക് പ്രോട്ടീൻ പൗഡർ വിതരണം ചെയ്തു 

> **Lead Summary:** **തുണേരി:[ ** ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ സെക്കന്ററി പാലിയേറ്റീവ് പരിചരണ പ്രോജെക്ടിന്റെ ഭാഗമായി കാൻസർ രോഗികൾക് പ്രോട്ടീൻ പൗഡർ വിതരണം ചെയ്തു.

## Article Content

**തുണേരി:[ ** ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ സെക്കന്ററി പാലിയേറ്റീവ് പരിചരണ പ്രോജെക്ടിന്റെ ഭാഗമായി കാൻസർ രോഗികൾക് പ്രോട്ടീൻ പൗഡർ വിതരണം ചെയ്തു.

ബ്ലോക്ക്‌ പരിധിയിലെ 7 പഞ്ചായത്തുകളിൽ നിന്നുള്ള 142 രോഗികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടത്തിയ പരിപാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ പി. വനജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ടി. കെ. അരവിന്ദാക്ഷൻ അധ്യക്ഷൻ ആയ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു പുതിയോട്ടിൽ സ്വാഗതം പറഞ്ഞു.

വളയം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സിന്ധു കല പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്‌ സെക്രട്ടറി ദേവിക രാജ്, ബ്ലോക്ക്‌ മെമ്പർ അംബുജം എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് സൂപ്പർ വൈസർ വി. പി. സജീവൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152777/touchofmercy-proteinpowder-distributed-cancerpatients)