---
title: "#complaint | അപകീർത്തി; നാദാപുരം ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അഭിഭാഷകന്റെ പരാതി "
english_title: "#libel #Lawyer #complaint #Nadapuram #BarAssociation #officials"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/152928/libel-lawyer-complaint-nadapuram-barassociation-officials"
published_at: "2023-10-12T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527a1d1ed6a6_bar.jpg"
keywords: []
---

# #complaint | അപകീർത്തി; നാദാപുരം ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അഭിഭാഷകന്റെ പരാതി 

> **Lead Summary:** **നാദാപുരം: [** തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും അപകീർത്തി പരമായ നീക്കം നടത്തിയതായും കാണിച്ച് നാദാപുരം ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതി. ഭാരവാഹികൾ ഉൾപ്പെടെ ഏഴ് അഭിഭാഷകർക്കെതിരെ സഹപ്രവർത്തകനായ അഭിഭാഷകന്റെ പരാതി.

## Article Content

**നാദാപുരം: [** തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും അപകീർത്തി പരമായ നീക്കം നടത്തിയതായും കാണിച്ച് നാദാപുരം ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതി. ഭാരവാഹികൾ ഉൾപ്പെടെ ഏഴ് അഭിഭാഷകർക്കെതിരെ സഹപ്രവർത്തകനായ അഭിഭാഷകന്റെ പരാതി.

അഭിഭാഷകനായ പി. ബാലഗോപാലനാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഇന്ന് പരാതി നൽകിയത്. ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ്മാരായ സി.പ്രസാദ്, പി.പി.രാജൻ, നിലവിലത്തെ പ്രസിഡന്റ് എം.സിജു, സെക്രട്ടറി പി.സി ലിനീഷ് എക്സിക്യൂട്ടീവ്അംഗം വി.കെ മുഹമ്മദലി അംഗങ്ങളായ എൻ.എം.രാജഗോപാലൻ, ,എം.സലീം എന്നിവർക്കെതിരെയാണ് പരാതി.

പരാതിക്കാരനെതിരെ ഗൂഢാലോചന നടത്തുകയും ജുഡീഷ്യൽ ഓഫീസർമാരെ സ്വന്തം കേസുകൾക്ക് വേണ്ടി പരാതിക്കാൻ വശീകരിക്കുന്നതായും പ്രചാരണം നടത്തി.

തുടർന്ന് ഇവർ തന്നെ ബാർ അസോസിയേഷനിൽ നിന്ന് സസ്പെന്റ് ചെയ്തതായി ബാലഗോപാൽ പരാതിയിൽ പറയുന്നു. പ്രതികൾ മുമ്പും പരാതിക്കാരനെതിരെ പ്രവർത്തിച്ചു. ജൂനിയറായ അഭിഭാഷകയുടെ ഭർത്താവിനെ അപകീർത്തിപ്പെടുത്തിയതായും പരാതിയിൽ ആരോപിച്ചു. പരാതിക്കാരന്റെ മൊഴിയെടുക്കുന്നതിന് കേസ് ഒക്ടോബർ 31 ലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/152928/libel-lawyer-complaint-nadapuram-barassociation-officials)