---
title: "#BarAssociation | അഭിഭാഷകന്റെ പരാതി അടിസ്ഥാന രഹിതം; സസ്പെൻഡ് ചെയ്തത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചെന്ന് - ബാർ അസോസിയേഷൻ "
english_title: "#Counsel's #complaint #baseless #Suspended #inquirycommission #report #BarAssociation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153086/counsels-complaint-baseless-suspended-inquirycommission-report-barassociation"
published_at: "2023-10-12T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65281a3e24fe7_ad.jpg"
keywords: []
---

# #BarAssociation | അഭിഭാഷകന്റെ പരാതി അടിസ്ഥാന രഹിതം; സസ്പെൻഡ് ചെയ്തത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചെന്ന് - ബാർ അസോസിയേഷൻ 

> **Lead Summary:** **നാദാപുരം: [ **അഭിഭാഷകന്റെ പരാതി അടിസ്ഥാന രഹിതമാണെന്നും സസ്പെൻഡ് ചെയ്തത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണെന്നും നാദാപുരം ബാർ അസോസിയേഷന്റെ വിശദീകരണം. ബാർ അസോസിയേഷൻ ഇറക്കിയ വാർത്താ കുറിപ്പ് ഇങ്ങനെ .....

## Article Content

**നാദാപുരം: [ **അഭിഭാഷകന്റെ പരാതി അടിസ്ഥാന രഹിതമാണെന്നും സസ്പെൻഡ് ചെയ്തത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണെന്നും നാദാപുരം ബാർ അസോസിയേഷന്റെ വിശദീകരണം. ബാർ അസോസിയേഷൻ ഇറക്കിയ വാർത്താ കുറിപ്പ് ഇങ്ങനെ .....

'ബാർ അസോസിയേഷൻ ഭാരവാഹികളുടെ പേരിൽ പരാതി' എന്ന പത്രവാർത്തയിലെ വസ്തുതകൾ സംബന്ധിച്ച് നാദാപുരം ബാർ അസോസിയേഷൻ ഔദ്യോഗിക വിശദീകരണം നൽകാതിരിക്കുന്നത് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണയ്ക്ക് കാരണമായി തീരും എന്നതിനാലാണ് ഈ പത്രകുറിപ്പ് നൽകുന്നത്.

നാദാപുരം ബാർ അസോസിയേഷൻ മെമ്പറായ പി ബാലഗോപാലൻ  മേൽ പരാമർശിച്ച പത്രവാർത്തയിൽ പറയും പ്രകാരം ഒരു കേസ് നാദാപുരം JFCM കോടതി മുമ്പാകെ ബോധിപ്പിച്ചു എന്നത് സത്യമാണ്. എന്നാൽ ബാർ അസോസിയേഷൻ ഏതെങ്കിലും തരത്തിൽ പി.ബാലഗോപാലനെ അപകീർത്തിപ്പെടുത്തിയ യാതൊരു സംഭവവും ഉണ്ടായിട്ടില്ല.

പി.പി. രാജൻ എന്ന ബാർ അസോസിയേഷനിലെ ഒരു മെമ്പർ പി. ബാലഗോപാലനെതിരെ ബാർ അസോസിയേഷന് ഒരു പരാതി നൽകിയിരുന്നു.  പ്രസ്തുത പരാതിയിൽ അന്വേഷണം നടത്തുന്നതിന്  ബാർ അസോസിയേഷൻ ജനറൽ ബോഡി  ജനറൽ ബോഡി ഏകകണ്ഠേന  തീരുമാനിച്ചു. 

യോഗ തീരുമാന പ്രകാരം അന്വേഷണം നടത്തി    റിപ്പോർട്ട് ഫയൽ ചെയ്യുവാൻ കമ്മീഷനെ ചുമതലപ്പെടുത്തി. 

അന്വേഷണ കമ്മീഷൻ അസോസിയേഷൻ ഭാരവാഹികൾക്ക് അന്വേഷണ  റിപ്പോർട്ട് നൽകി.  റിപ്പോർട്ടിൽ ബാലഗോപാലൻ സഹപ്രവർത്തകനായ പരാതിക്കാരനോട് തൊഴിൽപരമായി കാണിക്കേണ്ട  മര്യദ കാണിച്ചില്ലെന്നും ബാർ അസോസിയേഷൻ   ബൈലോ വ്യവസ്ഥകൾക്കും അഡ്വക്കറ്റേറ് ആക്റ്റിനും എതിരായി പ്രവർത്തിച്ചു എന്നും കണ്ടത്തി. 

പ്രസ്തുത  കാരണങ്ങളാൽ പി. ബാലഗോപാലനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാൻ ശുപാർശ ചെ യ്തു.  ഇത് പ്രകാരം  ബാർ അസോസിയേഷൻ ജനറൽ ബോഡി പി.ബാലഗോപാലനെ അസോസിയേഷൻ മെമ്പർഷിപ്പിൽ നിന്ന് സസ്പെൻഡ് ചെയ്തു .

അല്ലാതെ ഏതെങ്കിലും മെമ്പറോ, അസോസിയേഷൻ ഭാരവാഹികളോ അപകീർത്തിപ്പെടുത്തിയതായ യാതൊരു സംഭവവും ഉണ്ടായിട്ടില്ല. 

എന്നാൽ അപ്രകാരം ആരോപിച്ച് കൊണ്ട്  നാദാപുരം  കോടതി മുമ്പാകെ പി.ബാലഗോപാലൻ ബോധിപ്പിച്ച പരാതിക്ക് യാതൊരു അടിസ്ഥാനമില്ലാത്തതും, പരാതി വസ്തുതാവിരുദ്ധവും, കെട്ടിച്ചമച്ചതുമാണെന്നും ബാർ അസോസിയേഷൻ വാർത്താ കുറിപ്പിൽ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153086/counsels-complaint-baseless-suspended-inquirycommission-report-barassociation)