---
title: "#Warning | നാദാപുരത്ത് മുന്നറിയിപ്പ് ; വാക്സിൻ കൊണ്ട് തടുക്കാൻ കഴിയുന്ന പല രോഗങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഉന്നതതല സംഘം "
english_title: "#Warning #Nadapuram #high-levelpanel #medicalcollege #vaccine-preventable #diseases #reported"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153090/warning-nadapuram-high-levelpanel-medicalcollege-vaccine-preventable-diseases-reported"
published_at: "2023-10-12T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65281bcf5b074_vac.jpg"
keywords: []
---

# #Warning | നാദാപുരത്ത് മുന്നറിയിപ്പ് ; വാക്സിൻ കൊണ്ട് തടുക്കാൻ കഴിയുന്ന പല രോഗങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഉന്നതതല സംഘം 

> **Lead Summary:** **നാദാപുരം: [** ഒരു പ്രതിരോധ കുത്തിവെപ്പും എടുക്കാത്ത ആറു കുട്ടികൾ നാദാപുരം പഞ്ചായത്തിൽ ഉള്ളതായും വാക്സിൻ കൊണ്ട് തടുക്കാൻ കഴിയുന്ന പല രോഗങ്ങളും നാദാപുരത്ത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഉന്നതതല സംഘം വിലയിരുത്തി.

## Article Content

**നാദാപുരം: [** ഒരു പ്രതിരോധ കുത്തിവെപ്പും എടുക്കാത്ത ആറു കുട്ടികൾ നാദാപുരം പഞ്ചായത്തിൽ ഉള്ളതായും വാക്സിൻ കൊണ്ട് തടുക്കാൻ കഴിയുന്ന പല രോഗങ്ങളും നാദാപുരത്ത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ കോളേജിലെ ഉന്നതതല സംഘം വിലയിരുത്തി.

മാർച്ച് മാസത്തിൽ നാദാപുരത്ത് തൊണ്ണൂറ് കുട്ടികൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായും സംഘത്തിന് ബോധ്യപ്പെട്ടു.

രോഗപ്രതിരോധ കുത്തിവെപ്പുകൾക്ക് വിമുഖത കാണിക്കുന്ന കുട്ടികളെയും ഗർഭിണികളെയും ക്യാമ്പുകളിൽ എത്തിച്ചു കുത്തിവെപ്പ് നൽകുന്നതിനായി നടത്തുന്ന മിഷൻ ഇന്ദ്ര ധനുഷ് പരിപാടിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, WHO കൺസൾട്ടന്റ് ഡോക്ടർ അരവിന്ദ് എന്നിവർ നാദാപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഗൃഹ സന്ദർശനം നടത്തി.

കക്കം വെള്ളി, കുമ്മംകോട്, കല്ലാച്ചി ഭാഗങ്ങളിൽ സംഘം വീടുകൾ സന്ദർശിച്ചു.സന്ദർശിച്ച വീടുകളിൽ വലിയൊരു വിഭാഗം പ്രതിരോധ കുത്തിവെപ്പിന് തയ്യാറായതായി മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ബിൻസു വിജയൻ,ഡോക്ടർ അശ്വതി രാജ് എന്നിവർഅറിയിച്ചു.

കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ആഷിക്, ഡോ. ശ്രീനാഥ്, ഡോ. ആമിന, ഡോ. അഖിൽ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ കുത്തിവെപ്പ് ശാക്തീകരണ പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്തി.

നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പൊതുജന ആരോഗ്യ വിഭാഗത്തിലെ അർജുൻ.സി, പ്രസാദ്.സി, അനിൽകുമാരി.പി, ബിജു പ്രശാന്ത്, ആശാവർക്കർമാരായ റീന.വി, ആൻസി.കെ എന്നിവർ സംഘത്തെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153090/warning-nadapuram-high-levelpanel-medicalcollege-vaccine-preventable-diseases-reported)