---
title: "#BeachDussehra | 'ഓർമ്മകളിൽ' എരഞ്ഞോളി മൂസ എന്ന കലാകാരന്റെ അനശ്വര ഗാനങ്ങൾ കൂട്ടിയിണക്കിയ മൂസ നൈറ്റ്  ബീച്ച് ദസറയിൽ ഒരുങ്ങുന്നു"
english_title: "#Heartfelt #songs #MusaNight #BeachDussehra #immortalsongs #EranjoliMusa "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153283/heartfelt-songs-musanight-BeachDussehra-immortalsongs-EranjoliMusa "
published_at: "2023-10-13T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65291413e478a_beach.jpg"
keywords: []
---

# #BeachDussehra | 'ഓർമ്മകളിൽ' എരഞ്ഞോളി മൂസ എന്ന കലാകാരന്റെ അനശ്വര ഗാനങ്ങൾ കൂട്ടിയിണക്കിയ മൂസ നൈറ്റ്  ബീച്ച് ദസറയിൽ ഒരുങ്ങുന്നു

> **Lead Summary:** **[ 'ഓ**ർമ്മകളിൽ' എരഞ്ഞോളി മൂസ എന്ന കലാകാരന്റെ അനശ്വര ഗാനങ്ങൾ കൂട്ടിയിണക്കിയ മൂസ നൈറ്റ് ദസറയിൽ ഒരുങ്ങുന്നു. ഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് കടലിന്റെ വശ്യതയിൽ കാഴ്ചക്കാരിലേക്കെത്തും.

## Article Content

**[ 'ഓ**ർമ്മകളിൽ' എരഞ്ഞോളി മൂസ എന്ന കലാകാരന്റെ അനശ്വര ഗാനങ്ങൾ കൂട്ടിയിണക്കിയ മൂസ നൈറ്റ് ദസറയിൽ ഒരുങ്ങുന്നു. ഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് കടലിന്റെ വശ്യതയിൽ കാഴ്ചക്കാരിലേക്കെത്തും.

ഒപ്പം മൈലാഞ്ചി രാവില്‍ ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച് പഴയതും പുതിയതുമായ ഗാനങ്ങൾ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മെഹന്തി മത്സരവും.

പാടിത്തുടങ്ങിയാൽപ്പിന്നെ സാധാരണക്കാരന്റെ പുരയും സുൽത്താന്റെ സദസും ഒരുപോലെയെന്ന് ആവർത്തിച്ച് ലളിത വഴിയിൽ സഞ്ചരിച്ച പാട്ടുകാരൻ. തലശേരിക്കാരുടെ സ്വന്തം മൂസാക്ക.

മാപ്പിളപ്പാട്ടിന് ഇത്രയേറെ ജനസമ്മിതിയുണ്ടാക്കിയ മറ്റൊരു കലാകാരനുണ്ടാകില്ല. . സാധാരണക്കാരന്റെ പ്രിയ പാട്ടുകാരനെയാണ്, എരഞ്ഞോളി മൂസയുടെ വിയോഗത്തിലൂടെ നഷ്ടമായത്. മാപ്പിളപ്പാട്ടിന്റെ മലബാറിലെ ശബ്ദം.

തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മാപ്പിളപ്പാട്ടിന്റെ അകമ്പടിയില്ലാത്ത ആഘോഷങ്ങള്‍ വിരളമായിരുന്നു. കല്യാണ വീടുകളിലെ ഗ്രാമഫോണ്‍ മ്യൂസിക്കും ഗാനമേളയുമൊക്കെ മൂസാക്കയെ ഏറെ പ്രചോദിപ്പിച്ചുവെന്നുവേണം കരുതാന്‍. കുട്ടിക്കാലം മുതലേ കലാകാരന്മാരുടെ പ്രകടനം കണ്ട് വളര്‍ന്നതാകാം എരഞ്ഞോളി മൂസ എന്ന കവിയെ തട്ടിയുണര്‍ത്തിയത്.

ഹാര്‍മോണിയത്തിന്റെ മാസ്മരിക ശബ്ദവും പാട്ടിന്റെ വശ്യമനോഹരമായ രീതികളുമൊക്കെ അദ്ദേഹത്തെ ഹരം പിടിപ്പിച്ചു. ആ ഓർമകളിൽ മാപ്പിളപ്പാട്ടിന്റെ ഇശൽ ഇതാ ഒരിക്കൽ കൂടി.

ജനങ്ങളുടെ മനം കവരാൻ, ഒക്ടോബർ 13 മുതൽ ബീച്ച് ദസറയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു തലശ്ശേരിക്കടുത്തെ മുഴപ്പിലങ്ങാടേക്ക്..വരണം...കാണണം...കുടുംബത്തോടൊപ്പം.........

ബീച്ച് ദസറ നിങ്ങൾക്കായി ഒരുക്കുന്നു, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫാഷൻ ഡിസൈനർ ഷൊ, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിംസ്, 12 D സിനിമ, സ്റ്റേജ് ഷോ, കൾച്ചറൽ ഇവന്റ്, ഫുഡ് കോർട്ട്.

FOR REGISTRATION: 9544780001,7012461729, #BeachDussehra #Getready #Kerala #now #look #forward #drivingbeach #BeachDussehra #set #spectacle #colours

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153283/heartfelt-songs-musanight-BeachDussehra-immortalsongs-EranjoliMusa )