---
title: "#Districtseminar | സ്ത്രീ സമൂഹവും സൈബർ ലോകവും; നാദാപുരത്ത് ജില്ലാ സെമിനാർ സംഘടിപ്പിക്കുന്നു "
english_title: "#Women'sSociety #CyberWorld #Districtseminar #organized #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153381/womenssociety-cyberworld-districtseminar-organized-nadapuram"
published_at: "2023-10-13T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529712858952_satheedevi.jpg"
keywords: []
---

# #Districtseminar | സ്ത്രീ സമൂഹവും സൈബർ ലോകവും; നാദാപുരത്ത് ജില്ലാ സെമിനാർ സംഘടിപ്പിക്കുന്നു 

> **Lead Summary:** **നാദാപുരം: [ **കേരളം വനിതാ കമ്മീഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സ്ത്രീകൾക്കെതിരായ നവമാധ്യമങ്ങളുടെ ചൂഷണത്തിനും ദുരുപയോഗത്തിനും എതിരായി സ്ത്രീശക്തി സ്ത്രീ സമൂഹവും സൈബർ ലോകവും എന്ന വിഷയത്തിൽ ജില്ലാ സെമിനാർ സംഘടിപ്പിക്കുന്നു.

## Article Content

**നാദാപുരം: [ **കേരളം വനിതാ കമ്മീഷനും തൂണേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സ്ത്രീകൾക്കെതിരായ നവമാധ്യമങ്ങളുടെ ചൂഷണത്തിനും ദുരുപയോഗത്തിനും എതിരായി സ്ത്രീശക്തി സ്ത്രീ സമൂഹവും സൈബർ ലോകവും എന്ന വിഷയത്തിൽ ജില്ലാ സെമിനാർ സംഘടിപ്പിക്കുന്നു.

നാദാപുരം മോയിൻകുട്ടി വൈദ്യർ ഉപകേന്ദ്രത്തിൽ നടക്കുന്ന സെമിനാർ കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ: പി സതീദേവി ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ 17 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സെമിനാർ ആരംഭിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അരവിന്ദാക്ഷൻ സ്വാഗതം പറയും.

സ്ത്രീശക്തി സ്ത്രീ സമൂഹവും സൈബർ ലോകവും എന്ന വിഷയത്തിൽ കേരള സൈബർ പൊലീസ് ഉദ്യോഗസ്ഥൻ സത്യൻ കരയാട് ക്ലാസ് എടുക്കും. പരിപാടിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വലയം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിലക്ഷ്മി,

എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് മാസ്റ്റർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എ എം വിമല,

തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര കെ കെ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയൊട്ടിൽ,

തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് നജ്മബീവി, നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ സമീറ സി ടി കെ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ദേവികരാജ്, വനിത സംഘടന പ്രതിനിധികളായ ശ്യാമള ടീച്ചർ, ജയശ്രീ ടീച്ചർ, സൈനബ കുണ്ടിൽ, ഷീമ വള്ളിൽ, സന്ധ്യ പി വി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് സി ഡി പി ഒ പ്രഷീദ ചടങ്ങിന് നന്ദി പറയും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153381/womenssociety-cyberworld-districtseminar-organized-nadapuram)