---
title: "#Applicationsinvited | ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു "
english_title: "#Applications #invited #financial #assistance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153420/applications-invited-financial-assistance"
published_at: "2023-10-13T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65298d9a50bd4_application.jpg"
keywords: []
---

# #Applicationsinvited | ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **നാദാപുരം: [** മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, ഗവ. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ മെറിറ്റ് സീറ്റിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും സ്ഥാപനം നിശ്ചയിച്ച ഹോസ്റ്റൽ ഫീസും, മെസ്സ് ഫീസും വനിത ശിശു വികസന വകുപ്പ് നൽകുന്നു .

## Article Content

**നാദാപുരം: [** മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, ഗവ. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ മെറിറ്റ് സീറ്റിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും സ്ഥാപനം നിശ്ചയിച്ച ഹോസ്റ്റൽ ഫീസും, മെസ്സ് ഫീസും വനിത ശിശു വികസന വകുപ്പ് നൽകുന്നു .

കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. ബ്ലോക്ക് തല ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈൻ വഴി നിർദിഷ്ട ഫോറത്തിൽ ഡിസംബർ 31ന് മുമ്പായി അപേക്ഷ സമർപ്പിക്കുക. ഫോൺ: 0495 2370750

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153420/applications-invited-financial-assistance)