---
title: "#Foodpoisoning | വളയത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 12 പേർ ആശുപത്രിയിൽ "
english_title: "#Foodpoisoning #schoolstudents #Valayam #12students #hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153587/foodpoisoning-schoolstudents-valayam-12students-hospital"
published_at: "2023-10-14T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a682772548_drip.jpg"
keywords: []
---

# #Foodpoisoning | വളയത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 12 പേർ ആശുപത്രിയിൽ 

> **Lead Summary:** **വളയം: [** നാദാപുരം വളയത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. അവശനിലയിലായ 12 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**വളയം: [** നാദാപുരം വളയത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. അവശനിലയിലായ 12 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി.

വളയം പൂവംവയൽ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ശർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. സ്കൂളിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്നയാളുടെ മകളെയും ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് വയറിളക്കവും ശർദ്ദിയും അനുഭവപ്പെട്ടത്. ഇന്നലെ ചിലർ ചികിത്സ തേടിയിരുന്നു. ഇന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ഉച്ചയോടെ ആബുലൻസുകളിലായി കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153587/foodpoisoning-schoolstudents-valayam-12students-hospital)