---
title: "#ValayamGovtHospital | ചികിത്സ ഇല്ല; വളയം ഗവ.ആശുപത്രിയിൽ ഉച്ച കഴിഞ്ഞാൽ ഡോക്ടർമാരില്ല "
english_title: "#treatment #doctors #ValayamGovtHospital #afternoon"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153595/treatment-doctors-valayamgovthospital-afternoon"
published_at: "2023-10-14T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a71f24eb29_do.jpg"
keywords: []
---

# #ValayamGovtHospital | ചികിത്സ ഇല്ല; വളയം ഗവ.ആശുപത്രിയിൽ ഉച്ച കഴിഞ്ഞാൽ ഡോക്ടർമാരില്ല 

> **Lead Summary:** **നാദാപുരം: [** കുടുംബാരോഗ്യ കേന്ദ്രമായി ഗ്രെയിഡ് ഉയർന്നിട്ടും വളയം ഗവ.ആശുപത്രിയിൽ ഉച്ച കഴിഞ്ഞാൽ ഡോക്ടർമാരില്ല. ഇതോടെ ഒ.പി സംവിധാനം നിലച്ചു.

## Article Content

**നാദാപുരം: [** കുടുംബാരോഗ്യ കേന്ദ്രമായി ഗ്രെയിഡ് ഉയർന്നിട്ടും വളയം ഗവ.ആശുപത്രിയിൽ ഉച്ച കഴിഞ്ഞാൽ ഡോക്ടർമാരില്ല. ഇതോടെ ഒ.പി സംവിധാനം നിലച്ചു.

തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെയുളള രോഗികൾ വലയുന്നു. ഒ.പി പുന:സ്ഥാപിക്കന്നമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വളയം മേഖലാ കമ്മറ്റി മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.

പ്രശ്നത്തിന് ഒരു തീരുമാനം ആയില്ലങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകാൻ ഡിവൈഎഫ്ഐ വളയം മേഖലാ കമ്മിറ്റി തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153595/treatment-doctors-valayamgovthospital-afternoon)