---
title: "#MUPSchool | വാണിമേൽ എം യു പി സ്കൂളിൽ വേറിട്ട കർമ്മ പദ്ധതിയുമായി അഫോസ് "
english_title: "#Afos #actionplan #Vanimel #MUPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153619/afos-actionplan-vanimel-mupschool"
published_at: "2023-10-14T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a88c869f8b_mup.jpg"
keywords: []
---

# #MUPSchool | വാണിമേൽ എം യു പി സ്കൂളിൽ വേറിട്ട കർമ്മ പദ്ധതിയുമായി അഫോസ് 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഉപജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന വാണിമേൽ എം യു പി സ്കൂളിൽ വേറിട്ട കർമ്മ പദ്ധതിയുമായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അഫോസ് രംഗത്ത്.

## Article Content

**നാദാപുരം: [** നാദാപുരം ഉപജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന വാണിമേൽ എം യു പി സ്കൂളിൽ വേറിട്ട കർമ്മ പദ്ധതിയുമായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അഫോസ് രംഗത്ത്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ റിപ്പബ്ലിക് ദിനമായ ജനുവരി 26 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് രൂപം നൽകിയത്. ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു നിർവഹിച്ചു.

ഹെഡ് മാസ്റ്റർ സി വി അഷ്റഫ് ലോഗോ ഏറ്റുവാങ്ങി. അഫോസ് പ്രസിഡന്റ് എ കെ മമ്മു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സുഹ്റ, ടി അബ്ദുറഹ്മാൻ, ടി കെ മൊയ്തുട്ടി, വി കെ കുഞ്ഞാലി മാസ്റ്റർ, കെ ബാലകൃഷ്ണൻ, പി കെ റസിയ, എം വി മുഹമ്മദ് നജീബ്, കെ ജിജിന, എം കെ ആരിഫ, ടി മെഹറുന്നിസ, കെ പ്രേമ, സജ്ന കെ, സുബൈർ തയ്യുള്ളതിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153619/afos-actionplan-vanimel-mupschool)