---
title: "#CCTVsystem | ജനകീയ നിരീക്ഷണം; എടച്ചേരി ഇനി ക്യാമറ കണ്ണുകളിൽ, സി.സി.ടി.വി സിസ്റ്റം ഉദ്ഘാടനം തിങ്കളാഴ്ച "
english_title: "#publicsurveillance #Edachery #cameraeyes #CCTVsystem #inauguration #Monday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153628/publicsurveillance-edachery-cameraeyes-cctvsystem-inauguration-monday"
published_at: "2023-10-14T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a8fbadc5a4_cctv.jpg"
keywords: []
---

# #CCTVsystem | ജനകീയ നിരീക്ഷണം; എടച്ചേരി ഇനി ക്യാമറ കണ്ണുകളിൽ, സി.സി.ടി.വി സിസ്റ്റം ഉദ്ഘാടനം തിങ്കളാഴ്ച 

> **Lead Summary:** **നാദാപുരം: [** എടച്ചേരി ടൗണും പരിസരവും ഇനി ക്യാമറ കണ്ണുകളിൽ സുരക്ഷിതമാവും. എടച്ചേരി പൊലിസ്, ഗ്രാമപഞ്ചായത്ത്, വ്യാപാരികൾ, സന്നദ്ധ സേവകർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി.ടി.വി സിസ്റ്റം തിങ്കളാഴ്ച കാലത്ത് 10.30ന് ഇ.കെ വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**നാദാപുരം: [** എടച്ചേരി ടൗണും പരിസരവും ഇനി ക്യാമറ കണ്ണുകളിൽ സുരക്ഷിതമാവും. എടച്ചേരി പൊലിസ്, ഗ്രാമപഞ്ചായത്ത്, വ്യാപാരികൾ, സന്നദ്ധ സേവകർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി.ടി.വി സിസ്റ്റം തിങ്കളാഴ്ച കാലത്ത് 10.30ന് ഇ.കെ വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കളിയാംവെള്ളി പാലം മുതൽ പുതിയങ്ങാടി ടൗണും ജീപ്പ് സ്റ്റാൻഡും നരിക്കുന്ന് യു.പി സ്കൂൾ പരിസരവും ഉൾപ്പെടെ തലാഴി ടൗൺ വരെ നീളുന്ന 16 ക്യാമറകളുടെ ശ്രിംഖലയാണ് ഒരുക്കിയത്. ജാഗ്രത സി.സി.ടി.വി നേറ്റ് വർക്ക് സിസ്റ്റം എന്ന പേരിൽ രൂപീകരിച്ച ജനകീയ സമിതിയാണ് പദ്ധതിക്കായി ഫണ്ട് ശേഖരണം നടത്തിയത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷയാകും. കോഴിക്കോട് റൂറൽ എസ്.പി ആർ കറുപ്പ്സാമി ഐ.പി.എസ്, ഡി.വൈ.എസ്.പി ആർ ഹരിപ്രസാദ് എന്നിവർ മുഖ്യാതിഥികളാവും.

തൂണേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, എടച്ചേരി പൊലിസ് ഇൻസ്‌പെക്ടർ എം.ആർ ബിജു, സബ് ഇൻസ്‌പെക്ടർമാരായ വി.കെ കിരൺ, ആൻഫി റസൽ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ ജാഗ്രതാ ചെയർമാൻ ടി.കെ മോട്ടി, കൺവീനർ നാസർ എടച്ചേരി, അജേഷ് കീർത്തി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153628/publicsurveillance-edachery-cameraeyes-cctvsystem-inauguration-monday)