---
title: "#TIMTrainingCollege | മുദ്ര പ്രകാശനം; നാദാപുരം ടി ഐ എം ട്രൈനിംഗ് കോളേജ് യൂണിയൻ മാഗസിൻ 'മുദ്ര' പ്രകാശനം ചെയ്തു "
english_title: "#mudra #Nadapuram #TIMTrainingCollege #union #magazinerelease"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153753/mudra-nadapuram-timtrainingcollege-union-magazinerelease-new"
published_at: "2023-10-15T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b73289cac7_tim.jpg"
keywords: []
---

# #TIMTrainingCollege | മുദ്ര പ്രകാശനം; നാദാപുരം ടി ഐ എം ട്രൈനിംഗ് കോളേജ് യൂണിയൻ മാഗസിൻ 'മുദ്ര' പ്രകാശനം ചെയ്തു 

> **Lead Summary:** > **നാദാപുരം: [** വിട പറയും മുമ്പേ കാലത്തെ അടയാളപ്പെടുത്തി കലാലയത്തിനും സമൂഹത്തിനും അവരുടെ അക്ഷരോപഹാരം. നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് യൂണിയന്റെ "മുദ്ര" മാഗസിൻ പുറത്തിറങ്ങി.

## Article Content

> **നാദാപുരം: [** വിട പറയും മുമ്പേ കാലത്തെ അടയാളപ്പെടുത്തി കലാലയത്തിനും സമൂഹത്തിനും അവരുടെ അക്ഷരോപഹാരം. നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് യൂണിയന്റെ "മുദ്ര" മാഗസിൻ പുറത്തിറങ്ങി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ:വസുമതി ടി.ഐ.എം കമ്മിറ്റി പ്രസിഡന്റ് നരിക്കോളി ഹമീദ് ഹാജിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്ത് അധ്യക്ഷത വഹിച്ചു.

ടി ഐ എം കമ്മിറ്റി സെക്രട്ടറി വി സി ഇക്ബാൽ,മാനേജർ മുഹമ്മദ് ബംഗ്ലത്ത്,ട്രെഷറർ ഫൈസൽ കോമത്ത്,കമ്മിറ്റി അംഗങ്ങളായ ഹമീദ് കരയത്ത്, ഹാരിസ് മാത്തോട്ടത്തിൽ, സി.പി നാസർ, സൂപ്പി കാവുങ്കൽ, വാഴയിൽ അഷ്‌റഫ്, സ്റ്റുഡന്റ് എഡിറ്റർ സ്വാതി തുടങ്ങിയവർ സംസാരിച്ചു. ഡോ: നജ്മുദ്ധീൻ പി സ്വാഗതവും വിദ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153753/mudra-nadapuram-timtrainingcollege-union-magazinerelease-new)