---
title: "#apoliticalism | നേതൃ ക്യാമ്പ്; അരാഷ്ട്രീയവാദം കാമ്പസുകളിൽ പടരുന്നത് അപകടകരം -സൂപ്പി നരിക്കാട്ടേരി "
english_title: "#camp #apoliticalism #spreading #campuses #dangerous #SoupiNarikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153760/camp-apoliticalism-spreading-campuses-dangerous-soupinarikatteri"
published_at: "2023-10-15T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b7833ef7c8_msf.jpg"
keywords: []
---

# #apoliticalism | നേതൃ ക്യാമ്പ്; അരാഷ്ട്രീയവാദം കാമ്പസുകളിൽ പടരുന്നത് അപകടകരം -സൂപ്പി നരിക്കാട്ടേരി 

> **Lead Summary:** **നാദാപുരം: [** കാമ്പസുകളിൽ അരാഷ്ട്രീയവാദം പടരുന്നത് പുതിയകാലത്ത് ഗുണകരമല്ലെന്ന് സൂപ്പി നരിക്കാട്ടേരി. എം എസ് എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിവിധ കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എസ് ഫിന്റെയും ഹരിതയുടെയും ഭാരവാഹികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: [** കാമ്പസുകളിൽ അരാഷ്ട്രീയവാദം പടരുന്നത് പുതിയകാലത്ത് ഗുണകരമല്ലെന്ന് സൂപ്പി നരിക്കാട്ടേരി. എം എസ് എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിവിധ കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എസ് ഫിന്റെയും ഹരിതയുടെയും ഭാരവാഹികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റാഷിക്ക് ചങ്ങരംകുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, അഫ്നാസ് ചോറോട്, എൻ കെ മൂസ മാസ്റ്റർ, വി വി മുഹമ്മദലി, ഷമീർ പാഴൂർ, ഹാരിസ് കൊത്തിക്കുടി, ഇ ഹാരിസ്, അൻസീർ പനോളി, റിസ്‌വാന ഷെറിൻ, ഷഫീഖ നസ്രിൻ തുടങ്ങിയവർ സംസാരിച്ചു.

സമാപന സംഗമം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി.

വി അബ്ദുൽ ജലീൽ, കെ എം ഹംസ, എ എഫ് റിയാസ്, ടി കെ അബ്ബാസ്, സി കെ നാസർ, എം കെ അഷ്‌റഫ്‌, മുഹമ്മദ്‌ പേരോട്, ഷാഫി എടച്ചേരി, ഷാനിബ് ചമ്പോട്, സാലിഹ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.

നേതൃ ക്യാമ്പിന് എം എസ് എഫ് ഭാരവാഹികളായ ജാഫർ തുണ്ടിയിൽ, നജ്മുസാഖിബ്, ഷമ്മാസ് എടച്ചേരി, ഫാരിസ്, റിയാസ് ടി ടി കെ, ഫവാസ് തുണ്ടിയിൽ, ബാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153760/camp-apoliticalism-spreading-campuses-dangerous-soupinarikatteri)