---
title: " #AhammedPunnakkal | നവ കേരള സദസ്സ് യു ഡി എഫ് ബഹിഷ്‌ക്കരിക്കും - പുന്നക്കൽ "
english_title: "#NavaKeralaSadas #boycott #UDF #AhammedPunnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153767/navakeralasadas-boycott-udf-ahammedpunnakkal"
published_at: "2023-10-15T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b7d3947f63_punnakkal.jpg"
keywords: []
---

#  #AhammedPunnakkal | നവ കേരള സദസ്സ് യു ഡി എഫ് ബഹിഷ്‌ക്കരിക്കും - പുന്നക്കൽ 

> **Lead Summary:** **നാദാപുരം: [** അഴിമതിയും, ജനവിരുദ്ധ നടപടികളും മറച്ചുപിടിക്കാൻ സർക്കാർ ചിലവിൽ മുഖ്യ മന്ത്രിയും, മന്ത്രിമാരും നവകേരള സദസ്സെന്നപേരിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതമായ പരിപാടികൾ കോഴിക്കോട് ജില്ലയിലും യു ഡി എഫ് ഭഹിഷ്കരിക്കും.

## Article Content

**നാദാപുരം: [** അഴിമതിയും, ജനവിരുദ്ധ നടപടികളും മറച്ചുപിടിക്കാൻ സർക്കാർ ചിലവിൽ മുഖ്യ മന്ത്രിയും, മന്ത്രിമാരും നവകേരള സദസ്സെന്നപേരിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതമായ പരിപാടികൾ കോഴിക്കോട് ജില്ലയിലും യു ഡി എഫ് ഭഹിഷ്കരിക്കും.

നിരന്തരം ജനങ്ങളെ ദ്രോഹിക്കകയും, ഞെട്ടിപ്പിക്കുന്ന അഴിമതിക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ ഇത്തരം കബളിപ്പിക്കൽ പരിപാടികൾ ബഹിഷ്‌ക്കരിക്കാൻ യു ഡി എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ യു ഡി എഫ് പ്രവർത്തകരും, എം. പി മാരും, എം. എൽ. എ മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രധിനിധികളും പ്രതിഷേധിച്ചുകൊണ്ട് ഇത്തരം പരിപാടികൾ ബഹിഷ്‌ക്കരിക്കുമെന്ന് ജില്ല യു ഡി എഫ്. കൺവീനർ അഹമ്മദ് പുന്നക്കൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153767/navakeralasadas-boycott-udf-ahammedpunnakkal)