---
title: "#BenoyVishwam | ഓർമ്മകളിൽ ചോയിയേട്ടൻ; ആദരാജ്ഞലിയറിയിച്ച് ബിനോയ് വിശ്വം എംപി"
english_title: "#Choyi #memories #BenoyVishwam remembran#"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153848/choyi-memories-benoyvishwam-remembran-new"
published_at: "2023-10-15T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bbd0498984_binoy_2.jpg"
keywords: []
---

# #BenoyVishwam | ഓർമ്മകളിൽ ചോയിയേട്ടൻ; ആദരാജ്ഞലിയറിയിച്ച് ബിനോയ് വിശ്വം എംപി

> **Lead Summary:** **നാദാപുരം: [ **സി പി ഐ ദേശീയ നേതാവും മുൻ മന്ത്രിയും നാദാപുരം എം എൽ എ യുമായിരുന്ന ബിനോയ് വിശ്വം എം പി അന്തരിച്ച കമ്മ്യൂണിസ്റ്റ് പോരാളി കെ സി ചോയിയെ അനുസ്മരിച്ചു.

## Article Content

**നാദാപുരം: [ **സി പി ഐ ദേശീയ നേതാവും മുൻ മന്ത്രിയും നാദാപുരം എം എൽ എ യുമായിരുന്ന ബിനോയ് വിശ്വം എം പി അന്തരിച്ച കമ്മ്യൂണിസ്റ്റ് പോരാളി കെ സി ചോയിയെ അനുസ്മരിച്ചു.

ചോയിയുമായി തനിക്കുണ്ടായിരുന്ന ആത്മ ബന്ധത്തെ ഓർത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണ സന്ദേശം.

പരിചയപ്പെട്ട കാലം മുതൽ കെ.സി ചോയിയുമായിട്ടുണ്ടായിരുന്ന ബന്ധത്തെ ഓർത്തെടുക്കുകയായിരുന്നു ബിനോയ് വിശ്വം.

'സഖാവ് ചോയിയേട്ടന്റെ വേർപാട് തികച്ചും ദുഃഖമുളവാക്കുന്നതാണ്. ചോയിയേട്ടനെ കണ്ടദിനം മുതൽ ഈ നിമിഷം വരെ ആ വലിയ മനുഷ്യന്റെ നന്മ നിറഞ്ഞ കമ്മ്യൂണിസ്റ്റിന്റെ സ്നേഹം നിറഞ്ഞ പെരുമാറ്റം എന്റെ മനസ്സിൽ ഇങ്ങനെ പച്ചപിടിച്ചു നിൽക്കുന്നു. എപ്പോഴും അദ്ദേഹം പകർന്നുനൽകിയ സ്നേഹം പിന്തുണ സഖാവെന്ന ബോധം അതെല്ലാം ഒരിക്കലും മറക്കാൻ പറ്റില്ല.

ഒന്നൊന്നുമല്ല ഒരുപാട് ഓർമകളുണ്ട്. എല്ലാ ഓർമകളിലും ലാളിത്യത്തിന്റെ സ്നേഹത്തിന്റെ എല്ലാം ഉത്തമ പ്രതീകമായി ചോയിയേട്ടൻ നിറഞ്ഞുനിൽക്കുന്നു. ചോയിയേട്ടന്റെ കുടുംബം ആ കുടുംബത്തിലെ അംഗങ്ങൾ അവരെല്ലാവരും ചോയിയേട്ടൻ തന്ന അതെ സ്നേഹമാണ് എന്നോട് എന്നും കാണിച്ചിട്ടുള്ളത്.

എത്ര കാലം കണ്ടില്ലെങ്കിലും എത്ര ദൂരത്താണെങ്കിലും ചോയിയേട്ടനെപ്പറ്റി പറഞ്ഞു കേൾക്കുമ്പോഴും ചിന്തിക്കുമ്പോഴുമെല്ലാം എപ്പോഴും മനസ്സിൽ ആദരവ് കലർന്ന ഒരു സ്നേഹമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്.

ഇപ്പോൾ ആ പ്രിയപ്പെട്ട സഖാവ് യാത്ര പറഞ്ഞിരിക്കുന്നു. പ്രിയങ്കരനായ ആ പോരാളിയുടെ ആ നന്മ നിറഞ്ഞ സഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു.

ചോയിയേട്ടന്റെ സഖാക്കളോട് ചോയിയേട്ടന്റെ കുടുംബത്തോട് നാട്ടുകാരോട് എല്ലാം ഞാൻ ദൂരെയിരുന്നുകൊണ്ട് എന്റെ ദുഃഖം പങ്കിടുന്നു. ലാൽസലാം' ബിനോയ് വിശ്വം അന്ത്യാജ്ഞലിയർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153848/choyi-memories-benoyvishwam-remembran-new)