---
title: "#EKVijayan | പി എസ് സി പരീക്ഷ പരിശീലന പരിപാടി എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു "
english_title: "#MLA #EKVijayan #inaugurated #PSC #exam #training #program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153893/mla-ekvijayan-inaugurated-psc-exam-training-program"
published_at: "2023-10-15T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bd5194cd50_ek.jpg"
keywords: []
---

# #EKVijayan | പി എസ് സി പരീക്ഷ പരിശീലന പരിപാടി എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതി, ചേലക്കാട് വാർഡ് ഗ്രാമ കേന്ദ്രത്തിൽ ആരംഭിക്കുന്ന പി എസ് സി പരീക്ഷ പരിശീലന പരിപാടി ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതി, ചേലക്കാട് വാർഡ് ഗ്രാമ കേന്ദ്രത്തിൽ ആരംഭിക്കുന്ന പി എസ് സി പരീക്ഷ പരിശീലന പരിപാടി ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എ ദിലീപ് കുമാർ, നിസാർ ഇടത്തിൽ, വി ടി കെ മുഹമ്മദ്‌, ടി കെ മൊയ്തു, വി മൊയ്തു, കെ വി അബ്ദുള്ള ഹാജി, കെ സി വാസു, വിമല ടീച്ചർ, റമീസ കുനിയിൽ എന്നിവർ സംസാരിച്ചു.

പരിശീലന കേന്ദ്രം ഡയറക്ടർ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പി എസ് സി വൺ ടൈം രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യവും ഇതോടനുബന്ധിച്ചു ഗ്രാമ കേന്ദ്രത്തിൽ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153893/mla-ekvijayan-inaugurated-psc-exam-training-program)