---
title: "#KarunyaThanal | എം.ഇ.ടി കോളജ് എൻ എസ് എസ് വിദ്യാർത്ഥികൾ കാരുണ്യ തണൽ സന്ദർശിച്ചു "
english_title: "#METCollege #NSSstudents #visited #KarunyaThanal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153912/metcollege-nssstudents-visited-karunyathanal"
published_at: "2023-10-15T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652be9b302961_thanal.jpg"
keywords: []
---

# #KarunyaThanal | എം.ഇ.ടി കോളജ് എൻ എസ് എസ് വിദ്യാർത്ഥികൾ കാരുണ്യ തണൽ സന്ദർശിച്ചു 

> **Lead Summary:** **എടച്ചേരി: [** കല്ലാച്ചി എം.ഇ.ടി കോളേജ് എൻഎസ്എസ് വിദ്യാർഥികൾ എടച്ചേരി തണൽ സന്ദർശിച്ചു. ബി.ഡി. കെ വടകരയുടെ നേതൃത്വത്തിൽ തണലിൽ പച്ചക്കറിക്കായി കൃഷിയിടമൊരുക്കുന്ന പ്രവൃത്തികളിലും എൻ.എസ്.എസ് വളണ്ടിയർമാർ പങ്കാളികളായി.

## Article Content

**എടച്ചേരി: [** കല്ലാച്ചി എം.ഇ.ടി കോളേജ് എൻഎസ്എസ് വിദ്യാർഥികൾ എടച്ചേരി തണൽ സന്ദർശിച്ചു. ബി.ഡി. കെ വടകരയുടെ നേതൃത്വത്തിൽ തണലിൽ പച്ചക്കറിക്കായി കൃഷിയിടമൊരുക്കുന്ന പ്രവൃത്തികളിലും എൻ.എസ്.എസ് വളണ്ടിയർമാർ പങ്കാളികളായി.

തണലിലെ അന്തേവാസികൾക്കൊപ്പം പാട്ടുപാടിയും സമയം ചിലവഴിച്ചും സാന്ത്വനമേകി.

തണൽ അഡ്മിനിസ്ട്രേറ്റർ മാണിക്കോത്ത് രാജൻ ബി.ഡി.കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നുസൈബത്ത് എന്നിവർ സംസാരിച്ചു. വടകര ബി ഡി.കെ കോഡിനേറ്റർമാരായ മുഹമ്മദ് ബാസിത് , സി അരുന്ധതി , യദുകൃഷ്ണ നിധിൻ, നാസർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153912/metcollege-nssstudents-visited-karunyathanal)