---
title: "#accident | തൂണേരിയിൽ അമിത വേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു "
english_title: "#speedingcar #overturned #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153929/speedingcar-overturned-thuneri"
published_at: "2023-10-15T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bf5c200fcb_accident.jpg"
keywords: []
---

# #accident | തൂണേരിയിൽ അമിത വേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു 

> **Lead Summary:** **നാദാപുരം: [** തൂണേരി ടൗണിന് സമീപം സംസ്ഥാന പാതയിൽ അമിത വേഗതയിലെത്തിയ കാർ തല കീഴായി മറിഞ്ഞു. നാദാപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**നാദാപുരം: [** തൂണേരി ടൗണിന് സമീപം സംസ്ഥാന പാതയിൽ അമിത വേഗതയിലെത്തിയ കാർ തല കീഴായി മറിഞ്ഞു. നാദാപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് 5 45 ഓടെ ബ്ലോക്ക് ഓഫീസിന് സമീപം മെയിൻ റോഡിൽ വച്ചായിരുന്നു അപകടം . കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം നാലു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകട സമയത്ത് എതിർദശയിൽ നിന്ന് വാഹനങ്ങൾ വരാത്തതിനാലും റോഡരികിൽ കാൽനടയാത്രക്കാർ ഇല്ലാത്തതിനാലും വലിയ ദുരന്തം ഒഴിവായി. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153929/speedingcar-overturned-thuneri)