---
title: "#poshanapookkalam | പോഷണ പൂക്കളം; ലക്ഷ്യം സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരമെത്തിക്കുക "
english_title: "#poshanapookkalam #provide #nutrition #women #children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153939/poshanapookkalam-provide-nutrition-women-children"
published_at: "2023-10-15T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bfe5c236f0_flower.jpg"
keywords: []
---

# #poshanapookkalam | പോഷണ പൂക്കളം; ലക്ഷ്യം സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരമെത്തിക്കുക 

> **Lead Summary:** **നാദാപുരം: [** പോഷണ മാസാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത്‌ പോഷണ പൂക്കളവും പോഷകാഹാര ഭക്ഷ്യ മേളയും നടത്തി.

## Article Content

**നാദാപുരം: [** പോഷണ മാസാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത്‌ പോഷണ പൂക്കളവും പോഷകാഹാര ഭക്ഷ്യ മേളയും നടത്തി.

സുസ്ഥിര വികസന ലക്ഷ്യങ്ങൽ കൈവരിക്കുന്നതിനായി സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കുന പോഷണ മാസാചരണ ക്യാമ്പയിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പോഷണപൂക്കളവും പോഷകാഹാര ഭക്ഷ്യ പ്രദർശനവും നടത്തി.

ഏറെ പോഷകമൂല്യങ്ങളുള്ള ചെറുദാന്യങ്ങളുടെ കൃഷിക്കും ഉപയോഗത്തിനും പ്രചാരണം നൽകുന്നതിന് 2023 നെ മില്ലറ്റ്‌ ഇയറായാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. അംഗണവാടി കേന്ദ്രീകരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട അമ്മമാരാണ് പൂക്കളവും ഭക്ഷ്യ പ്രദർശനവുമൊരുക്കിയത്‌.

അംഗണവാടിയിൽ വെച്ച്‌ 3 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ നൽകുന്ന അമൃതം പൊടി കൊണ്ടുണ്ടാക്കിയ ഇടിയപ്പം കട്ലറ്റ്‌ പേഡ ഉപ്പുമാവ്‌ അട തേനുണ്ട പുട്ട്‌ കിണ്ണത്തപ്പം എന്നീ വിഭവങ്ങളും ശ്രദ്ധേയമായി.

മുത്താറി തെന വൻപയർ ഗോതമ്പ്‌ അരി ചീര വാഴക്കൂമ്പ്‌ ഉഴുന്ന് ചോളം പച്ചക്കറികൾ എന്നിവകൊണ്ടാണ് പോഷണ പൂക്കളം തീർത്തത്‌. പരിപാടിയുടെ ഭാഗമായി മുലയൂട്ടുന്ന അമ്മമാർക്കും അംഗണവാടി വർക്കർമാർക്കും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷത വഹിച്ചു. ഡോ.മുംതാസ്‌ ക്ലാസ്സെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ എം സി സുബൈർ ജനീദഫിർദൗസ്‌ പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഐ സി ഡി എസ്‌ സൂപ്പർവൈസർ‌ സ്വാഗതവും ബിൻസിയാബാനു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153939/poshanapookkalam-provide-nutrition-women-children)