---
title: "#Keralolsavam | പുറമേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു "
english_title: "#PurameriGramPanchayath #Keralolsavam #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153947/puramerigrampanchayath-keralolsavam-concluded"
published_at: "2023-10-15T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c04811f704_kerala.jpg"
keywords: []
---

# #Keralolsavam | പുറമേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു 

> **Lead Summary:** **പുറമേരി: [** ഒക്ടോബർ 9 മുതൽ 15 വരെ നടന്ന പുറമേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. അരൂർ യു.പി.സ്കൂളിൽ നടന്ന സമാപനച്ചടങ്ങ് കടത്തനാടിൻ്റെ സാംസ്കാരിക പ്രവർത്തകൻ മധു കടത്തനാട് ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: [** ഒക്ടോബർ 9 മുതൽ 15 വരെ നടന്ന പുറമേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. അരൂർ യു.പി.സ്കൂളിൽ നടന്ന സമാപനച്ചടങ്ങ് കടത്തനാടിൻ്റെ സാംസ്കാരിക പ്രവർത്തകൻ മധു കടത്തനാട് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സിനിമാ താരം ശ്രീജിത്ത് കൈവേലി മുഖ്യാതിഥിയായി. സമാപന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി.ബാലൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം.വിജയൻ മാസ്റ്റർ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എം.വിജിഷ, എം.എം.ഗീത, ബീന കല്ലിൽ, വാർഡംഗങ്ങളായ പി.ശ്രീലത, വി.ടി.ഗംഗാധരൻ, കെ.കെ.ബാബു, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സ്വപ്ന.ജി.കെ, സി .പി. നിധീഷ്,

പി.കെ.ജ്യോതി മാസ്റ്റർ, എം.എ.ഗഫൂർ, ടി.കെ.രാജൻ, ടി.കെ.രാഘവൻ, മനോജ് മുതുവടത്തൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കലാ സാംസ്കാരിക സബ് കമ്മിറ്റി ചെയർമാൻ എൻ.കെ.രാജൻ മാസ്റ്റർ വിജയികളെ പരിചയപ്പെടുത്തി.

ജി.കെ.അശോകൻ മാസ്റ്റർ നന്ദി പറഞ്ഞു. വാർഡ്തല ഓവറോൾ ഒന്നാം സ്ഥാനം പന്ത്രണ്ടാം വാർഡും ക്ലബ്ബ് തല ഓവറോൾ ഒന്നാം സ്ഥാനം പെരുമുണ്ടച്ചേരി വോൾഗ കലാസമിതിയും വാർഡ്തല രണ്ടാം സ്ഥാനം ഒൻപതാം വാർഡും ക്ലബ് തല രണ്ടാം സ്ഥാനം പെരുമുണ്ടച്ചേരി ഉദയ കലാസമിതിയും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153947/puramerigrampanchayath-keralolsavam-concluded)