---
title: "#megamedicalcamp  |  നാടിനൊപ്പം ആശുപത്രി ; മഞ്ചാന്തറയിൽ സംയുക്ത സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#camp #organized #joint #free #megamedicalcamp #organized #Manchantara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/153961/camp-organized-joint-free-megamedicalcamp-organized-manchantara-new"
published_at: "2023-10-15T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c0f4da389d_camp_1.jpg"
keywords: []
---

# #megamedicalcamp  |  നാടിനൊപ്പം ആശുപത്രി ; മഞ്ചാന്തറയിൽ സംയുക്ത സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വളയം :[ **സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കും സാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മഞ്ചാന്തറയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഒക്ടോബർ 15 ന് ഞായറാഴ്ച മഞ്ചാന്തറ സാരഥി ക്ലബിൽ രാവിലെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സംഘടിപ്പിച്ചത്.

## Article Content

**വളയം :[ **സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കും സാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മഞ്ചാന്തറയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഒക്ടോബർ 15 ന് ഞായറാഴ്ച മഞ്ചാന്തറ സാരഥി ക്ലബിൽ രാവിലെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സംഘടിപ്പിച്ചത്.

ഇ എൻ ടി വിഭാഗം ഡോ : സ്നേഹ.എസ്, ജനറൽ വിഭാഗം ഡോ:അമർജിത്ത്, പ്രമേഹ രോഗ വിഭാഗം ഡോ: ഇർഷാദ് കെ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി ആളുകൾ പങ്കെടുത്ത പരിപാടി വൻ വിജയമായി മാറി. ഒപ്പം ക്യാമ്പിൽ പങ്കെടുത്തവർക്ക് ഹെൽത്ത് കാർഡ് സൗജന്യമായി നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/153961/camp-organized-joint-free-megamedicalcamp-organized-manchantara-new)