---
title: "#Adv.PSathiDevi | സാമൂഹ്യമാധ്യമങ്ങളില ചതിക്കുഴി ; സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ പ്രാദേശിക സർക്കാറുകൾക്ക്‌ വലിയ ഉത്തരവാദിത്വം - അഡ്വ.പി സതീദേവി"
english_title: "#Cheating #socialmedia #Localgovernment #bigresponsibility #safety #women #children #Adv.PSathiDevi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154239/cheating-socialmedia-localgovernment-bigresponsibility-safety-women-children-advpsathidevi"
published_at: "2023-10-16T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d48f01004b_sathidevi.jpg"
keywords: []
---

# #Adv.PSathiDevi | സാമൂഹ്യമാധ്യമങ്ങളില ചതിക്കുഴി ; സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ പ്രാദേശിക സർക്കാറുകൾക്ക്‌ വലിയ ഉത്തരവാദിത്വം - അഡ്വ.പി സതീദേവി

> **Lead Summary:** **നാദാപുരം : [ **സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനും സാമൂഹ്യമാധ്യമങ്ങളുടെ ചതിക്കുഴിയിൽ അകപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്താനും പ്രാദേശിക സർക്കാറുകൾക്ക്‌ വലിയ ഉത്തരവാദിത്തമുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ.പി സതീദേവി പ്രസ്താവിച്ചു. നിയമങ്ങളും പദ്ധതികളും ധാരാളമുണ്ടെങ്കിലും അതുപയോഗപ്പെടുത്തുന്നവളരെ ചുരുക്കമാണ്.

## Article Content

**നാദാപുരം : [ **സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനും സാമൂഹ്യമാധ്യമങ്ങളുടെ ചതിക്കുഴിയിൽ അകപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്താനും പ്രാദേശിക സർക്കാറുകൾക്ക്‌ വലിയ ഉത്തരവാദിത്തമുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ.പി സതീദേവി പ്രസ്താവിച്ചു. നിയമങ്ങളും പദ്ധതികളും ധാരാളമുണ്ടെങ്കിലും അതുപയോഗപ്പെടുത്തുന്നവളരെ ചുരുക്കമാണ്.

വിദ്യാഭ്യാസ രംഗത്തും സാക്ഷരതയിലും മുന്നിട്ട്‌ നിൽക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടക്കുന്നത്‌ നാണിപ്പിക്കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിച്ച ജാഗ്രത സമിതി ശിൽപ്പശാല ഉലഘാടനം ചെയ്തു സംസാരിക്കുമയായിരുന്നു അവർ. പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷം വഹിച്ചു.

ജാഗ്രതാ സമിതിയുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും എന്ന കൈപ്പുസ്തകം ഗ്രാമ പഞ്ചായത്ത്‌ പ്രസിദ്ധീകരിച്ച വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ടിന് നൽകികൊണ്ട്‌ അഡ്വ സതീ ദേവി പ്രകാശനം ചെയ്തു. സൈബറിടത്തിലെ ചതിക്കുഴികൾ എന്ന വിഷയം വടകര സൈബർ സെല്ല് സ്ബ്‌ ഇൻസ്പെക്ടർ സത്യൻകരയാടും കുട്ടികളുടെയു സ്ത്രീകളുടെയും അവകാശങ്ങൾ എന്ന വിഷയം കുടുംബശ്രീ സ്റ്റേറ്റ്റ്‌ റിസോഴ്സ്‌ പേഴ്സൺ എം ആർ അനിതയും അവതരിപ്പിച്ചു.

ബ്ലോക്ക്‌ തൂണേരി ക്ഷേമം കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാൻ രജീന്ദ്രൻ കപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ എം സി സുബൈർ ജനീദഫിർദൗസ്‌ അഡ്വ എ സജീവൻ പി പി ബാലകൃഷ്ണൻ ബംഗ്ലത്ത്‌ മുഹമ്മദ്‌ കെ പി കുമാരൻമാസ്റ്റർ കെ ടി കെ ചന്ദ്രൻ സി പി സലാം അസിസ്റ്റന്റ്‌ സെക്രടറി ടി പ്രേനാനന്ദൻ ഐ സി ഡി എസ്‌ സൂപ്പർ വൈസർ സ്ശാലിനി വിമൺ ഫെസിലിറ്റേറ്റർ പ്രിൻസിയാ ബാനു, സിഎ ഫായിസലി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154239/cheating-socialmedia-localgovernment-bigresponsibility-safety-women-children-advpsathidevi)