---
title: "#protest |  മുഖ്യമന്ത്രി രാജിവെക്കണം; കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് യുഡിഎഫ് സമര വിളംബര ജാഥ"
english_title: "#CM #should #resign #UDF #protest #march #Kallachi #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154245/cm-should-resign-udf-protest-march-kallachi-nadapuram"
published_at: "2023-10-16T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d4d5a9b990_protest.jpg"
keywords: []
---

# #protest |  മുഖ്യമന്ത്രി രാജിവെക്കണം; കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് യുഡിഎഫ് സമര വിളംബര ജാഥ

> **Lead Summary:** **നാദാപുരം: [**അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് സമര വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [**അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് സമര വിളംബര ജാഥ സംഘടിപ്പിച്ചു.

നാദാപുരത്ത് നടന്ന സമാപന സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ എംപി സൂപ്പി അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ കെ എം രഘുനാഥ്, സൂപ്പി നരിക്കാട്ടേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി,കെ പ്രേമൻ മാസ്റ്റർ,എന്നിവർ സംസാരിച്ചു. അഖില മര്യാട്ട്,ഇ.നിസാർ മാസ്റ്റർ, പി കെ ദാമു മാസ്റ്റർ, അബ്ബാസ് കണയ്ക്കൽ, എംസി സുബൈർ, വാസു എരഞ്ഞിക്കൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154245/cm-should-resign-udf-protest-march-kallachi-nadapuram)