---
title: "#closed |  കുനിങ്ങാട് അനധികൃതം; ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി"
english_title: "#Unauthorized #Kuningad #healthdepartment #closed #residence #non-stateworkers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154266/unauthorized-kuningad-healthdepartment-closed-residence-non-stateworkers"
published_at: "2023-10-16T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d613ff2ed2_kuningad_1.jpg"
keywords: []
---

# #closed |  കുനിങ്ങാട് അനധികൃതം; ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി

> **Lead Summary:** **നാദാപുരം : [ **ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം അടച്ചുപൂട്ടി. പുറമേരി ഗ്രാമപഞ്ചായത്തിലെ കുനിങ്ങാട് പ്രവർത്തിക്കുന്ന സി.എച്ച്.

## Article Content

**നാദാപുരം : [ **ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം അടച്ചുപൂട്ടി. പുറമേരി ഗ്രാമപഞ്ചായത്തിലെ കുനിങ്ങാട് പ്രവർത്തിക്കുന്ന സി.എച്ച്.

അപ്പാർട്ട്മെന്റ് ക്വാർട്ടേഴ്സിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും, അനധികൃതമായി ആളുകളെ താമസിപ്പിച്ചതിനും, ഖര ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് പരിസരവാസികൾ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യവിഭാഗം സ്ഥാപനം പരിശോധിക്കുകയും അടിസ്ഥാന സംവിധാനങ്ങൾ ഇല്ലാതെ തൊഴിലാളികളെ താമസിപ്പിക്കുന്നയും കണ്ടെത്തി.

തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. അടിസ്ഥാനപരമായ മുഴുവൻ സംവിധാനങ്ങളും ഏർപ്പെടുത്തുന്നവരെ സ്ഥാപനത്തിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകി. പുറമേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ ശ്രീഷ്ണ.കെ എന്നിവർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154266/unauthorized-kuningad-healthdepartment-closed-residence-non-stateworkers)