---
title: "#camerasopened  |  എടച്ചേരി ടൗണില്‍ സുരക്ഷാ ക്യാമറകള്‍ മിഴി തുറന്നു"
english_title: "#Security #cameras #opened #Edacherytown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154267/security-cameras-opened-edacherytown"
published_at: "2023-10-16T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d5f8932ee4_camera.jpg"
keywords: []
---

# #camerasopened  |  എടച്ചേരി ടൗണില്‍ സുരക്ഷാ ക്യാമറകള്‍ മിഴി തുറന്നു

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി ടൗണും പരിസരവും ഇനി ക്യാമറ കണ്ണില്‍. പോലീസ്,വ്യാപാരികള്‍,സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെ സ്ഥാപിച്ച സി.സി.ടി.വി സിസ്റ്റം ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജാഗ്രത സി.സി.ടി.വി നെറ്റ് വര്‍ക്ക് സിസ്റ്റം എന്ന പേരില്‍ രൂപീകരിച്ച ജനകീയ സമിതിയാണ് പദ്ധതിക്കായി രംഗത്ത് വന്നത്.

## Article Content

**എടച്ചേരി: [ **എടച്ചേരി ടൗണും പരിസരവും ഇനി ക്യാമറ കണ്ണില്‍. പോലീസ്,വ്യാപാരികള്‍,സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെ സ്ഥാപിച്ച സി.സി.ടി.വി സിസ്റ്റം ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജാഗ്രത സി.സി.ടി.വി നെറ്റ് വര്‍ക്ക് സിസ്റ്റം എന്ന പേരില്‍ രൂപീകരിച്ച ജനകീയ സമിതിയാണ് പദ്ധതിക്കായി രംഗത്ത് വന്നത്.

കളിയാംവെള്ളി പാലം മുതല്‍ പുതിയങ്ങാട് ടൗണും,ജീപ്പ് സ്റ്റാന്റും,നരിക്കുന്ന് യു.പി സ്കൂൾ പരിസരവും ക്യാമറയില്‍ പതിയും. 16 ക്യാമറകളുടെ ശ്രൃംഖലയാണ് ഉദ്ഘാടനം ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മിനി അധ്യക്ഷത വഹിച്ചു. ഡി,വൈ.എസ്.പി ഹരിപ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍,

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജന്‍,എസ്.ഐമാരായ എം.ആര്‍ ബിജു,ആന്‍ഫിറസല്‍, നാസര്‍ എടച്ചേരി,ടി.കെ മോട്ടി,രാജീവന്‍ വള്ളില്‍,വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു. ക്യാമറകളുടെ മെയിന്റനന്‍സ് ജാഗ്രത തന്നെ വഹിക്കും. ഹെല്‍മറ്റ്,സീറ്റ് ബെല്‍ട്ട് ഉള്‍പ്പെടെയുള്ള ട്രാഫിക്ക് കുറ്റങ്ങള്‍ക്ക് പോലീസ് ഈ സംവിധാനം ഉപയോഗിക്കില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154267/security-cameras-opened-edacherytown)