---
title: "#udf | യുഡിഎഫ് വിളംബരജാഥ ; മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്"
english_title: "#UDF #rally #Demanding #Chief Minister #resign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154295/udf-rally-demanding-chief-minister-resign"
published_at: "2023-10-16T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d7230dfec5_udf.jpg"
keywords: []
---

# #udf | യുഡിഎഫ് വിളംബരജാഥ ; മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്

> **Lead Summary:** **വളയം **:[ ]**[ **അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ ഭാഗമായി വളയം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടുങ്കരയിൽ നിന്നും വളയത്തേക്ക് സമര വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**വളയം **:[ ]**[ **അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ ഭാഗമായി വളയം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടുങ്കരയിൽ നിന്നും വളയത്തേക്ക് സമര വിളംബര ജാഥ സംഘടിപ്പിച്ചു.

കുറുവന്തേരി കുണ്ടുങ്കരയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പി.കെ ശങ്കരൻ അധ്യക്ഷത വഹിച്ചു. കോറോത്ത് അഹമ്മദ് ഹാജി, കെ കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വളയം ടൗണിൽ നടന്ന സമാപന പൊതുയോഗം എ.ഐ.സി.സി അംഗം അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. 

ടി.എം.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നേതാവ് റഷീദ് വെങ്ങളം പ്രഭാഷണം നടത്തി. കെ ചന്ദ്രൻ മാസ്റ്റർ, ടി.ടി.കെ ഖാദർ ഹാജി, രവീഷ് വളയം, നസീർ വളയം, മാക്കൂൽ കേളപ്പൻ, സി.വി കുഞ്ഞബ്ദുല്ല, മിനി ജയചന്ദ്രൻ , ഇ.വി അറഫാത്ത് പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154295/udf-rally-demanding-chief-minister-resign)