---
title: "#Devapriya |  ദേവപ്രിയയ്ക്ക് തുണയാകാൻ ഇരിങ്ങണ്ണൂർ -വടകര റൂട്ടിലെ മൂന്ന് ബസ്സുകൾ സർവ്വീസ് നടത്തും"
english_title: "#Threebuses #Iringannur-Vadakararoute #operated #serve #Devapriya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154298/threebuses-iringannur-vadakararoute-operated-serve-devapriya"
published_at: "2023-10-16T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d73da0543f_devapriya_1.jpg"
keywords: []
---

# #Devapriya |  ദേവപ്രിയയ്ക്ക് തുണയാകാൻ ഇരിങ്ങണ്ണൂർ -വടകര റൂട്ടിലെ മൂന്ന് ബസ്സുകൾ സർവ്വീസ് നടത്തും

> **Lead Summary:** **എടച്ചേരി **: **[** ദേവപ്രിയയുടെ പുതു ജീവനുവേണ്ടി നാട് കൈകോർക്കുന്നു. കാരുണ്യമേകാൻ മൂന്ന് സ്വകാര്യ ബസുകൾ നാളെ സർവ്വീസ് നടത്തും. എടച്ചേരി നോർത്തിലെ വഴക്കുനിയിൽ ദേവപ്രിയ യാണ് കഴിഞ്ഞ ഒരു വർഷമായി ഇരു വൃക്കകളും പ്രവർ ത്തന രഹിതമായി ജീവൻ നിലനിർത്തുന്നത് ഡയാലിസിസ് ചെയ്തുവരുന്നത്.

## Article Content

**എടച്ചേരി **: **[** ദേവപ്രിയയുടെ പുതു ജീവനുവേണ്ടി നാട് കൈകോർക്കുന്നു. കാരുണ്യമേകാൻ മൂന്ന് സ്വകാര്യ ബസുകൾ നാളെ സർവ്വീസ് നടത്തും. എടച്ചേരി നോർത്തിലെ വഴക്കുനിയിൽ ദേവപ്രിയ യാണ് കഴിഞ്ഞ ഒരു വർഷമായി ഇരു വൃക്കകളും പ്രവർ ത്തന രഹിതമായി ജീവൻ നിലനിർത്തുന്നത് ഡയാലിസിസ് ചെയ്തുവരുന്നത്.

ഏറ്റവും ആഹ്ലാദം നിറഞ്ഞ ബാല്യത്തിൽ (സിസ്റ്റമിക് ലൂപ്സ് റിതേമറ്റോസ്സ് )SLE മാരകമായ രോഗം പിടിപെടുകയും അവളുടെ സ്വപ്നങ്ങളെ ഒക്കെ തളർത്തികൊണ്ട് ഇരു വൃക്കകളും തകരാറിലായി. ഇപ്പോൾ ദേവപ്രിയയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ഇനി വൃക്ക മാറ്റിവച്ചാൽ മാത്രമേ അവളുടെ ജീവൻ നില നിർത്താൻ കഴിയുകയുള്ളു.

അതിനുള്ള ചികിത്സയ്ക്ക് 25ലക്ഷത്തോളം രൂപ ചിലവ് വരും. സാമ്പത്തികമായി വഴിമുട്ടി നിൽക്കുന്ന ഈ കുടുംബത്തിനുവേണ്ടി നാട് അവരോടൊപ്പം നിൽക്കുകയാണ്. ദേവപ്രിയക്കുവേണ്ടി ഇരിങ്ങണ്ണൂർ -വടകര റൂട്ടിലെ അമ്പിളി ഗ്രൂപ്പിന്റെ മൂന്നു ബസ്സും (അമ്പിളി, നാരായണ, ആഞ്ജനേയ ) നാളെ തിങ്കളാഴ്ച സർവീസ് നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154298/threebuses-iringannur-vadakararoute-operated-serve-devapriya)