---
title: "#Workshop |  ജൈവകൃഷി ശില്പശാല ; കർഷകർക്ക് ജൈവകൃഷി പരിശീലനം"
english_title: "#Organic #Farming #Workshop #Organicfarming #training #farmers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154613/organic-farming-workshop-organicfarming-training-farmers"
published_at: "2023-10-17T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ec12865aa6_farming.jpg"
keywords: []
---

# #Workshop |  ജൈവകൃഷി ശില്പശാല ; കർഷകർക്ക് ജൈവകൃഷി പരിശീലനം

> **Lead Summary:** **നാദാപുരം **: **[ **നരിക്കാട്ടേരി, വാർഡ് 12 നരിക്കാട്ടേരിയിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ജൈവകൃഷി പരിശീലന പരിപാടി നടത്തി. നാദാപുരം കൃഷിഭവനും കാർഷിക വികസന ക്ഷേമ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവഹിച്ചു.

## Article Content

**നാദാപുരം **: **[ **നരിക്കാട്ടേരി, വാർഡ് 12 നരിക്കാട്ടേരിയിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ജൈവകൃഷി പരിശീലന പരിപാടി നടത്തി. നാദാപുരം കൃഷിഭവനും കാർഷിക വികസന ക്ഷേമ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷയായിരുന്നു . വാർഡ് മെമ്പർ എ.കെ സുബൈർ മാസ്റ്റർ, മെമ്പർ പി.പി ബാലകൃഷ്ണൻ , പി ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു. ജൈവ കൃഷി സംബന്ധിച്ച് നാദാപുരം കൃഷി ഓഫീസർ സജീറ ചാത്തോത്ത്, പി.ശ്രീധരൻ എന്നിവർ ക്ലാസെടുത്തു. നീർത്തട പദ്ധതികളെ സംബന്ധിച്ച് വി.ഇ.ഒ വിജയൻ വിശദീകരിച്ചു. നിരവധി കർഷകരാണ് യോഗത്തിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154613/organic-farming-workshop-organicfarming-training-farmers)