---
title: "#inauguration |  വളയവും സ്മാർട്ടായി; സ്മാർട്ട് വില്ലേജ് ഓഫീസുകൾ നാളെ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും"
english_title: "#valayam #smart  #MinisterK.Rajan #inaugurate #Smart #Village #offices #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/154924/valayam-smart-ministerkrajan-inaugurate-smart-village-offices-tomorrow"
published_at: "2023-10-18T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653017fc769bd_village_office.jpg"
keywords: []
---

# #inauguration |  വളയവും സ്മാർട്ടായി; സ്മാർട്ട് വില്ലേജ് ഓഫീസുകൾ നാളെ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **നാദാപുരം: [ **ജില്ലയിലെ ബാലുശ്ശേരി, വളയം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന വളയം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ശിവപുരം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഉച്ച തിരിഞ്ഞ് 3.30ന് നടക്കും. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി മുഖ്യാതിഥിയാവും.

## Article Content

**നാദാപുരം: [ **ജില്ലയിലെ ബാലുശ്ശേരി, വളയം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന വളയം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ശിവപുരം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഉച്ച തിരിഞ്ഞ് 3.30ന് നടക്കും. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി മുഖ്യാതിഥിയാവും.

കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സ്വന്തം കെട്ടിടം നിർമ്മിക്കുക, അത്യാധുനിക സൗകര്യങ്ങളോടെ ഇ -സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുക എന്നിവയുടെ ഭാഗമായാണ് ഇരു വില്ലേജ് ഓഫീസുകൾക്കും പുതിയ കെട്ടിടം ഒരുങ്ങിയത്. മികച്ച രീതിയിലുള്ള കെട്ടിടത്തോടൊപ്പം ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ കാര്യക്ഷമതയോടെ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/154924/valayam-smart-ministerkrajan-inaugurate-smart-village-offices-tomorrow)