---
title: "#recognition  |  അംഗീകാരത്തിൻ്റെ നിറവിൽ; പേരോട് ഹയർ സെക്കണ്ടറി എൻസിസി എയർ വിംഗ് ട്രൂപ്പ്"
english_title: "#recognition #Perode #HigherSecondary #NCC #AirWingTroop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155174/recognition-perode-highersecondary-ncc-airwingtroop"
published_at: "2023-10-19T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65311a1ad4a37_ncc_3.jpg"
keywords: []
---

# #recognition  |  അംഗീകാരത്തിൻ്റെ നിറവിൽ; പേരോട് ഹയർ സെക്കണ്ടറി എൻസിസി എയർ വിംഗ് ട്രൂപ്പ്

> **Lead Summary:** **നാദാപുരം: [ **നിരവധി അംഗീകാരത്തിൻ്റെ നിറവിൽ എത്തിയതിന്റെ അഭിമാനത്തിൽ പേരോട് എം.ഐ എം ഹയർ സെക്കണ്ടറി എൻസിസി എയർ വിംഗ് ട്രൂപ്പ് പതിനഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ മികവുറ്റ പ്രവർത്തങ്ങൾ നടത്തിയ പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ എൻസിസി എയർ വിംഗ് ട്രൂപ്പ് പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു. നൂറോളം എൻസിസി കേഡറ്റുകൾക്ക് വിമാന പരിശീലന പറക്കൽ നടത്താൻ കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെയാണ് .

## Article Content

**നാദാപുരം: [ **നിരവധി അംഗീകാരത്തിൻ്റെ നിറവിൽ എത്തിയതിന്റെ അഭിമാനത്തിൽ പേരോട് എം.ഐ എം ഹയർ സെക്കണ്ടറി എൻസിസി എയർ വിംഗ് ട്രൂപ്പ് പതിനഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ മികവുറ്റ പ്രവർത്തങ്ങൾ നടത്തിയ പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ എൻസിസി എയർ വിംഗ് ട്രൂപ്പ് പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു. നൂറോളം എൻസിസി കേഡറ്റുകൾക്ക് വിമാന പരിശീലന പറക്കൽ നടത്താൻ കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെയാണ് .

ദേശീയ ക്യാമ്പിൽ കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സ്റ്റുഡൻ്റ്സ് പാലിയേറ്റീവ് എന്ന പുതിയ ആശയം രൂപപ്പെടുത്തി. കേഡറ്റുകളിൽ പാലിയേറ്റീവ് മേഖലയിൽ പരിശീലനം നൽകും . എറണാകുളം 3(K) AIR SQN NCC KOCHI യുടെ കീഴിൽ പ്രവർത്തിക്കുന്ന എൻസിസി ട്രൂപ്പ് ആണ് പേരോട് സ്കൂൾ എയർ വിംഗ് ട്രൂപ്പ് . സ്കൂൾ പരിസരങ്ങളിൽ 50ഫല വൃക്ഷങ്ങൾ നട്ട് കൊണ്ടാണ് ആഘോഷ പരിപാടികൾ തുടക്കം കുറിക്കുന്നത്.

കമാന്റിംഗ് ഓഫീസർ ഉദ്വയ് രവി ഉദ്ഘാടനം നിർവഹിച്ചു. കേഡറ്റുകളുടെ ഗാഡ് ഓഫ് ഓണർ കമാൻഡിങ് ഓഫീസർ സ്വീകരിച്ചു . പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി ഷാഹിന, വിവി മുഹമ്മദലി,മാനേജർ പി ബി കുഞ്ഞമ്മദ് ഹാജി,പ്രിൻസിപ്പൽ നസീർ വിപി, ഹെഡ് മാസ്റ്റർ കെ.അബ്ദുൽ ജലീൽ,ബംഗ്ലത്ത് മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി റഫീഖ് മരുന്നോളി, സ്കൂൾ ലീഡർ മെഹറിഷ് റിയാസ് എന്നിവർ സംസാരിച്ചു. ഫസ്റ്റ് ഓഫീസർ അബ്ദുൾ ഹമീദ് സി സ്വാഗതവും, എൻസിസി ഓഫീസർ അഷ്റഫ് കിഴക്കയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155174/recognition-perode-highersecondary-ncc-airwingtroop)